ഫേസ്ബുക്കിലെ കറുപ്പും വെളുപ്പും ....
1. എന്താണ് ഫേസ്ബുക്കിന്റെ കളർ.. ?
...
രാജ്യത്തെ കറൻസി നോട്ട് വിവാദവുമായി ബന്ധപ്പെട്ടു നിരവധി പ്രൊഫൈലുകൾ പരിശോധിച്ചപ്പോഴാണ് എനിക്കി ഈ വിഷയത്തിൽ കൂടുതൽ താല്പര്യം തോന്നിയത് .....എന്റെ ഈ കുറിപ്പ് തെറ്റായിരിക്കാം ശേരിയായിരിക്കാം.
.
..നമ്മളിൽ പലരും ഒരു ദിവസം നിരവധി തവണ കേറി ഇറങ്ങുന്ന ഇടമാണ് Newsfeed ..... നിങ്ങൾക്ക് അറിയാമോ ..ഫേസ്ബുക്കിൽ നിങ്ങൾ ഓരോ ദിവസവും biased ആയി മാറുന്ന കാര്യം ......നിങ്ങളുടെ മനസ്സ് പതിയെ പതിയെ intolerant ആവുന്ന വിധം .??.
.
. ...
...നിങ്ങൾക്ക് ഒരു അഞ്ഞൂറ് കൂട്ടുകാർ ഉണ്ടെന്നു ഇരിക്കട്ടെ .. നിങ്ങൾ എപ്പോഴെങ്കിലും ഫ്രൻസ് ലിസ്റ്റിൽ പോയ്യി അവരിൽ കുറച്ചു പേരുടെയെങ്കിലും ടൈം ലൈൻ പരിശോധിച്ചിട്ടുണ്ടോ ??
.....
.... ഇല്ലായിരിക്കാം... കാരണം ... ഫേസ്ബുക്ക് നിങ്ങൾക് ഏറ്റവും relevant ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ നിങ്ങളുടെ news feedൽ എത്തിച്ചു തരുന്നുള്ളൂ ........ നിങ്ങൾ ഇന്ന് കാണാതെ പോകുന്ന ഒരുപാട് പോസ്റ്റുകളും അഭിപ്രായങ്ങളും ഒരുപാട് മുമ്പേ നിങ്ങൾ തന്നെ വേണ്ടെന്ന് വച്ച പോസ്റ്റുകളുടെ അതേ സ്വഭാവത്തിൽ ഉള്ളവയാണ് ......
.
ഫേസ്ബുക്കിന്റ newsfeed അൽഗോരിതം നിങ്ങൾക്ക് പ്രയോജനമുള്ള താല്പര്യമുള്ള കാര്യങ്ങൾ മാത്രം നൽകുന്നത് .... അത് നല്ലത് അല്ലെ എന്ന ചോദ്യം ഉയർന്നു വരും ..ശേരിയാണ് ഒരു പരിധി വരെ ..പക്ഷെ അതിനു ചില ദൂഷ്യഫലങ്ങളും ഉണ്ട് ...
.
....നിങ്ങൾ എപ്പോഴും react ചെയുന്ന പോസ്റ്റുകൾ നിങ്ങളുടെ ഏറ്റവും മികച്ച കൂട്ടുകാരിൽ ഉള്ളവയാവാം .. ഫാമിലി ഫോട്ടോസും കോളേജിലെ ഫോട്ടോസും പോസ്റ്റുകളും ലൈക്ക് ചെയ്യുന്നവർക്ക് കൂടുതലായും അത് പോലെയുള്ള കാര്യങ്ങൾ തന്നെ ലഭിച്ചു കൊണ്ടിരിക്കും ...
....
2.എന്താണ് നമ്മൾ തന്നെ നമ്മുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞു മാനസിക വൈകല്യം ?
.
. നിങ്ങൾ ഒരു വലതുപക്ഷക്കാരാണെങ്കിൽ നിങ്ങൾക്ക് കൂടുതലായും അതേ സ്വഭാവത്തിലുള്ള കൂട്ടുകാരും അവരുടെ അഭിപ്രായങ്ങളും നിരവധി തവണ വായിച്ചു അത് തന്നെയല്ലേ ശെരി ...എന്ന നിലയിൽ നിന്ന് അത് മാത്രമല്ലെ ശെരി എന്ന നിലയിലേക്ക് മനസ്സ് കൊടുത്തിച്ചാൽ എന്താവും അവസ്ഥ ......
..... വലതുപക്ഷകാർക്ക് നിറയെ വലതുപക്ഷ പോസ്റ്റുകളും ..ഭരണപക്ഷകാർക്ക് അവരുടേത് . . ഇടതുപക്ഷകാർക്ക് അവരുടേതും .... മാവോയിസ്റ്റുകൾക്ക് അവരുടേത് .....എന്തിനു അധികം മതഭ്രാന്തമാന്മാരുടെ പ്രൊഫൈൽ നോക്കിയാലും മനസിലാകും ... നല്ല ആരോഗ്യപരമായ ചർച്ചകൾ ഉള്ള പോസ്റ്റുകളും ഉണ്ടെന്നുള്ളത് യാഥാർഥ്യം ....
.....
.
.....നമ്മുടെ തലയ്ക്ക് പിടിച്ച ആശയങ്ങളെ വീണ്ടും വീണ്ടും ബലപ്പെടുത്താൻ ബോൻഡിങ് മെറ്റീരിയൽ എന്ന പോലെ സ്പൂൺ ഫീഡിങ് വഴി തലയിലേക്ക് കേറ്റി വിടുന്ന പ്രക്രിയ നടക്കുന്നുണ്ട് ...ഇത് വഴി സോഷ്യൽ മീഡിയയിൽ നമുക്ക് rational ആയി ചിന്തിക്കാനുള്ള ശേഷിയെ ക്ഷയ്പെടുത്തുകയും എതിരാളികളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിനു മുമ്പേ നമ്മുടെ മനസ്സ് യാന്ത്രികമായി നിരാകരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും .....
.
...അത് കൊണ്ടാണ് പരിചയമില്ലാത്ത ഒരാളുടെ ന്യൂസ്ഫീഡോ വെബ് ബ്രൗസർ ഹിസ്റ്ററിയോ യാദ്രിശ്ചികമായി കാണാനിടയായാൽ അവരുടേത് നമ്മളിൽ നിന്ന് ചിലപ്പോൾ "പൂർണമായും" വ്യത്യസമാവുന്നതും നാം അത് കണ്ടു അത്ഭുതം കൊളുന്നതും ...
.
....
3. പ്രത്യാഘാതങ്ങൾ ,..ഉദാഹരണങ്ങൾ
ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് മാറി നടക്കാൻ പ്രേരിപ്പിച്ച മുദ്രവാക്യമായിരുന്നു Brexit ... സാമ്പത്തികരംഗത്തെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അവഗണിച്ചു ഭരണകൂടതിനു ഒടുവിൽ അപകടകരമായ തീരുമാനമായ Brexitൽ എത്തിക്കാൻ സഹായിച്ച ഒരു നിർണായക ഘടകമാണ് ഫേസ്ബുക്ക് .... കാരണം എല്ലാവരും read,like,share എല്ലാം ചെയ്തത് brexit ന്റെ ഒരു വശം മാത്രമായിരുന്നു ഭൂരിഭാഗവും .......
.
അമേരിക്കയിൽ trump ന്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ചത് മാധ്യമങ്ങൾ മാത്രമല്ല ... ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയാക്കും പങ്കുണ്ട് ..... ക്ലിന്റനെ പോലും സപ്പോർട് ചെയുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും ട്രെമ്പ്ന്റെ ഓരോ വാക്കുകൾക്കു പിന്നാലെ സെൻസാഷനു വേണ്ടി ഓടിയപ്പോൾ അതേ രീതിയിൽ ഫേസ്ബുക്കിന്റ ഹൈപ്പർ പേഴ്സണലൈസേഡായ ന്യൂസ് ഫീഡിൽ എങ്ങനെയോ ക്ലിന്റൺനു പരിഗണന കുറഞ്ഞു പോയ്യി....
3. ഫെസ്ബൂക്കിന്റ് നിലപാട് ?
എന്ത് കൊണ്ടാണ് ഫേസ്ബുക് balanced ആയ ideas ന്യൂസ് ഫീഡിൽ എത്തിച്ചു തരാത്തത് എന്ന് ഒരാൾ ചോദിച്ചപ്പോൾ മാർക്ക് സുക്കർ പറഞ്ഞത് ... “has people who are editing content. That’s not us… We are a tech company, not a media company.” എന്നാണ്....
4.എന്റെ നിലപാട്
.... ഫേസ്ബുക്ക് ദോഷത്തേക്കാൾ ഏറെ ഗുണം തന്നെ ചെയു്ന്നത് എന്ന് ഞാനും വിശ്വസിക്കുന്നു .... നല്ല വശങ്ങൾ തന്നെയാണ് എറിയതും .... ... രാജ്യത്തു ഇന്ന് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ കാര്യമായ കറൻസി ഇഷ്യൂമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ 'ഞാൻ തിരഞ്ഞു' കണ്ടെത്തിയ പല രാഷ്ട്രീയപാർട്ടിയിൽപെട്ട പലതരത്തിൽപെട്ട പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത് ......... സ്വയം വിമർശനത്തിലൂടെ മേൽ പറഞ്ഞ കുഞ്ഞു വൈകല്യം നമുക്ക് ഓരോരുത്തർക്കും വന്നില്ല എന്ന് ഉറപ്പു വരുത്താനും, ഫേസ്ബുക്കിന്റ കറുപ്പും വെളുപ്പും തിരിച്ചറിയാനും .... ഒടുവിൽ ന്യൂസ് ഫീഡിന് അപ്പുറം പോയ്യി ചിന്തിക്കാനും ആധികാരികത ഏറെ ആഴത്തിൽ തിരയാനും...വൈവിധ്യമാർന്ന പോസ്റ്റുകൾ തേടി പോകാനും സമയമായിരിക്കുന്നു ...
.
. #black #white #facebook #newsfeed #sanuedacheri
No comments:
Post a Comment