എനിക്ക് ആദ്യമായി പ്രണയം(അങ്ങനെ പറയാമോ
അറിയില്ല...) തോന്നിയത് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.. ഒരു എട്ടാം
ക്ലാസ്കാരിയെ....!.....നാട്ടിന്‍പുറത്തെ ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍(പുറമേരി)
ആയിരുന്നു ഞാന്‍ പഠിച്ചത്............. ഉറ്റ ചങ്ങാതി റനീഷ്ന്റെ ക്ലാസ്സ്മേറ്റ്
ആയിരുന്നു അവള്....ഉണ്ടകണ്ണും നീളന്‍ ചുരുള മുടിയും തുളസികതിരൊക്കെ ചൂടിയ... ഒരു
കുട്ടി......ഞാന്‍ ആണെകില്‍ എല്ല് പുറത്ത് കാണുന്ന വിധം മെലിഞ്ഞുണങ്ങി ഈര്‍ക്കില്‍
പരുവം ആയിരുന്നു.......വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ കീറി മുറിഞ്ഞ ബാഗും തൂക്കി കുമാരേട്ടന്റെ
മിട്ടായി പീഠികയിലേക്ക് ഓടും.....സ്കൂള്‍ വിട്ടാല്‍ പിള്ളേരൊക്കെ അത് വഴിയാണ്
പോകുന്നത്....അവളും അത് വഴി ആണ് പോകാറ്......കുമാരേട്ടന്
വെപ്പ്മുടിയായിരുന്നു........കടയില്‍ കടല നിറച്ച കുപ്പികള്‍ ...
പച്ച,ചുവപ്പ്..മഞ്ഞ നിറത്തിലുള്ള കടലകള്‍... ഒരു ബ്രാണ്ടികുപ്പിയുടെ ചെറിയ മൂടി(ടോപ്പ്)
എപ്പോഴും കടല ഇട്ടു വച്ച കുപ്പികളില്‍ കാണും............ അന്‍പതു പൈസയ്ക്ക് കടല എന്ന്
പറയുമ്പോള്‍....ഒരു മൂടി നിറയെ കടല
തരും...”കുമാരേട്ടാ കുറച്ചൂടെ ഇടു “.. എന്ന് പറയുമ്പോള്‍ ഒരു നുള്ള് കടല വീണ്ടും
തരും.........! കുറെ പൈസ കയ്യില്‍ ഉള്ള ദിവസം ആണെകില്‍ ഒന്നര രൂപയ്ക്ക് ഒരു സോഡയും
കുടിക്കും....
............
................................ കടലയും കുറിച്ച്
കൊണ്ടിരിക്കുമ്പോള്‍ അവള് വരുനുണ്ടാകും , തല ഉയര്‍ത്തി വച്ചുള്ള നടത്തം കണ്ടാല്‍
സ്ഥലം എം.എല്‍.എ യുടെ ചെറുമോള് ആണെന്നെ പറയു.............. ഇന്നേവരെ നേരിട്ട്
സംസാരിച്ചിട്ടില്ല.. ..... എത്ര ദിവസമായി ഇവിടെ ഇങ്ങനെ വന്നു ഒന്നും പറയാതെ
മടങ്ങുന്നു..........ഇന്നെങ്കിലും എന്തെങ്കിലും പറഞ്ഞേ തിരൂ.......... എന്റെ കയ്യും കാലും വിറയ്ക്കാന്‍
തുടങ്ങും......
ശരീരമാകെ ഒരു തണുത്ത മരവിപ്പ്.... അടുത്തേക്ക് പോയാലോ..? ... വേണ്ട ആരെങ്കിലും കണ്ടാല്‍ .. മോശമാവും ...... പിള്ളേരൊക്കെ കളിയാക്കും..... ഇനി എന്തെകിലും പറഞ്ഞു അവള്‍ക്ക് ദേഷ്യം വന്നല്ലോ....? അമ്മോ........... അവള് ഒരു ചവിട്ടു തന്നാല്‍.... അതുമല്ലെങ്കില്‍ ഒന്ന് തുമ്മിയാല്‍ ഞാന്‍ തെറിച്ചു ദൂരെ പോകും............. ഇത്യാദി വിചാരങ്ങള്‍ മന്ത്രികുമ്പോഴേക്കും അവള് ദൂരെ എത്തിയിരിക്കും.......... ഓരോ ദിവസവും അവള് ദൂരെ അകന്നു അകന്നു പോയി കൊണ്ടിരികുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല.... ഇന്നവള്‍ എവിടെ ആണെന്നോ എനൊന്നും അറിയില്ല..... റനീഷും എവിടെ ആണെന്ന് അറിയില്ല...... . പതിമൂന്നു വര്‍ഷം മുമ്പേ ഉള്ള ഓര്‍മ്മകലാണ്........ ഫേസ്ബുക്കില്‍ തിരകിയിരുന്നു ..കണ്ടെത്താന്‍ കഴിഞ്ഞില്ല.....

........................ഈ അടുത്ത് വീണ്ടും
സ്കൂളിലേക്ക് പോയപ്പോള്‍ അപരിചിതത്വം തോന്നി ..ഞാന്‍ പഠിച്ച സ്കൂള്‍ ആണെങ്കില്‍
ഇന്ന് അത് വേറെ ആരുടെയൊക്കെയോ മാത്രമാണ് എനൊക്കെ തോന്നി....കുമാരേട്ടന്റെ
പീഠികയ്ക്കൊന്നും വലിയ മാറ്റം ഇല്ല......ആ വെപ്പ് മുടി പോലും അതെ പോലെ
ഇരിക്കുന്നു.....എന്നെ ഓര്മ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് “ഇല്ല”
എന്ന് പറഞ്ഞു.... എന്നോട് ഇപ്പൊ എന്ത്
ചെയുന്നു എന്നൊക്കെ ചോദിച്ചു............സ്കൂളിനു അടുത്തൊക്കെ കുറെ നടന്നു ..അവളെ കത്തു
നിന്ന...... കൂടുകാര്‍ക്കൊപ്പം കളിച്ചു നടന്ന വഴികളിലൂടെ വീണ്ടും നടന്നു.........ഒടുവില്‍
ഓര്‍മ്മകള്‍ മാത്രം മരിക്കാതെ മനസ്സില്‍ കിടക്കുമ്പോള്‍.... പ്രണയത്തിനായ് മരണം
വരിച്ച വിശുദ്ധ വലെന്ന്റെനെ ഏവരും ഇന്ന്
സ്മരിക്കുമ്പോള്‍....ഒരു പിടി ഓര്‍മകളുമായി ഞാനും അതില്‍ പങ്കു ചേരുന്നു.................!!...
നിന്റെ പ്രണയം അവളോട് അല്ലായിരുന്നു, കുമാരേട്ടന്റെ കടലയോട് ആയിരുന്നു എന്നാ തോന്നുന്നത് . :P
ReplyDelete