Saturday, 10 June 2017

Meghalaya Trip <3 : Video album of mobile shots.【Use headphone for the best experience】മോറ സൈക്ലോൺ പേമാരി ഭീഷണി വക വൈകാതെയാണ് മേഘാലയയിലേക് പുറപ്പെട്ടത് ..ഞങ്ങൾ ഏഴു പേർ ...  പുലര്ച്ചെ അഞ്ചു മണിക്ക് ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ് വഴി റൂട്ട് ബ്രിഡ്ജ് കാണാൻ മൗലിനൊങ് എന്ന സ്ഥലമായിരുന്നു ലക്‌ഷ്യം .
.
..ഏകദേശം തൊണ്ണൂറു കിലോമീറ്റർ .....ഏഷ്യയിലെ ഏറ്റവും ക്ലീനായ വില്ലേജിന് അടുതാണ് റൂട്ട് ബ്രിഡ്ജ് . ......ഞായറാഴ്ചയായതിനാൽ  ഷില്ലോങ്യിൽ പകൽ കടകൾ കൂടുതലും അടഞ്ഞു കിടക്കുകയാണ് ...വീണ്ടും മുന്നോട്ടു പോയ്യി . ഈറനണിനിഞ്ഞു നിൽക്കുന്ന റോഡുകൾ ... .. വഴിയിൽ മുഴുവൻ ഫോഗ് കാരണം പതിയെ മാത്രമേ യാത്ര ചെയ്യാൻ പറ്റിള്ളൂ..... വഴിയിൽ കണ്ട നല്ലൊരു restaurent ൽ കേറി... ... ആ ഒരു മലനിരയിൽ ഒരു പെട്രോൾ പമ്പും കടയും മാത്രമേ ഉണ്ടായിരുന്നുള്ളു .. എങ്ങും നല്ല ശാന്തത ...ഞങ്ങൾ മാത്രം ബഹളം വച്ച് കൊണ്ടേയിരുന്നു .... .
.
.
ബ്രെക്ഫാസ്റ്റ് കഴിച്ചു ലഞ്ച് പാർസൽ മേടിച്ചു ഉച്ച അയപ്പോഴേക്കും റൂട്ട് ബ്രിഡ്ജും ..ഡോക്കി റിവെറും .തമ്ബിൽ ബംഗ്ലാദേശ് ബോർഡറും കവർ ചെയ്തു .....
.
 പ്രകൃതിയുടെ കരവിരുതായ റൂട്ട് ബ്രിഡ്ജ് കാണാൻ നിരവധി പേർ വന്നിട്ടുണ്ടായിരുന്നു...  പാർസൽ മേടിച്ചതു വഴിയരികിൽ നിന്ന്  കഴിച്ചു ....... .
.
 സന്ധ്യ ആയപ്പോഴേക്കും ഷില്ലോങ്ലേക്ക് മടങ്ങി..... ബാക്കി നാല് പേരെ യാത്രയാക്കി ഞങ്ങൾ ഒരു ദിവസം കൂടി കറങ്ങാൻ തീരുമാനിച്ചു ..
.
.
...നിറയെ ഹോട്ടൽ ഉള്ള കൊച്ചു നഗരം .. യൂറോപ്യൻ നഗരത്തിന്റെ ഒരു ചെറു പതിപ്പെന്നു പറയാം .. .. ഓരോ ഹോട്ടലും കയറിയിറങ്ങിയെങ്കിലും റൂം എല്ലാം ഫുൾ ആണ്... മുൻകൂട്ടി ഓൺലൈൻ ബുക്ക് ചെയണമായിരുന്നു എന്ന് തോന്നി ...ഒടുവിൽ ചുളു വിലയ്ക് ഒരു റൂം കിട്ടി എങ്കിലും ... അതിൽ മൂന്ന് പേർക്ക് നിന്ന് തിരിയാൻ സ്ഥലം ഇല്ല ..... ബാഗും സാധനങ്ങളും എടുത്തു റീഫണ്ട് മേടിച്ചു  ഇറങ്ങി ....
.
.
 ഒരു കൂട്ടുകാരൻ വഴി നല്ലൊരു ഗെസ്റ്റ് ഹോസ്സ് കിട്ടി .... ഇവിടെ നല്ലൊരു റൂം കിട്ടാൻ മിനിമം 1500 രൂപ വേണം .......climate മാറിയതിനാൽ ജലദോഷം പിടിച്ചു.. ... ടിവിയിൽ ഇന്ത്യ പാക്കിസ്ഥാൻ മാച്ച് കണ്ടു ...പിറ്റേന്നു പുലർച്ചെ ചിറപുഞ്ചിയിലേക്ക് വിട്ടു ...
.
.
. ഏകദേശം അൻപത് കിലോമീറ്റർ മാത്രം ... ജീവിതത്തിലെ മറക്കാനാവാത്ത യാത്ര ...വഴികൾ .....ഫോഗ് കാരണം റോഡുകൾ ഒന്നും വ്യക്തമല്ല ...നല്ല തണുപ്പ് .... നിറയെ വളവും തിരിവും കയറ്റവും ...... ട്രിപ്പ് ഒന്ന് ത്രിൽ ആവാൻ ഇടയ്ക്ക് കണ്ട കേബിൾ റൈഡിൽ കേറി ..... രണ്ടു മലകൾക്കിടയിലൂടെ കേബിൾ പിടിച്ചു  സ്പീഡിൽ ഒരു റൈഡ് ... താഴെ വെള്ളച്ചാട്ടം ... .. വീണ്ടും യാത്ര തുടർന്നു ... ഇടക്കിടെ ടൂറിസ്റ്റ് സ്പോട്ടുകൾ .
.
.
... മോസ്‌മായി ഗുഹയാണ് അടുത്ത ലക്ഷ്യം .. .300 മീറ്ററോളം നീളമുള്ള ഗുഹ ചിലയിടങ്ങളിൽ ഇടുങ്ങിയതാണ്‌ ..തടിയന്മാർക്ക് ബുദ്ധിമുട്ടാകും ..പകുതിയോളം ദൂരം അധികൃതർ ലൈറ്റ് ഫിറ്റ് ചെയ്തിട്ടുണ്ട് ....പിനീട് കൂരാകൂരിരുട്ട്.... അരുവികളും ലൈം സ്റ്റോണും..ഫോസ്സിൽസും എല്ലാം കാണാൻ കഴിയും .... ടോർച്ചു ഇല്ലാതെ കയറിയാൽ പണി കിട്ടും ...ഇതൊക്കെ കണ്ടപ്പോഴാണ് വയനാടൻ ഗുഹായൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത് ......ചെറിയൊരു ഭയം വന്നപ്പോൾ തിരിച്ചു നടന്നു ..

.
. .ഉച്ചഭക്ഷണം കഴിച്ചു ഒരു ഇക്കോപാർക്കും നോക്കലികെ വെള്ളച്ചാട്ടവും കണ്ടു രാത്രി ഷില്ലോങ് വഴി ഗുവാഹത്തിയിൽ  തിരിച്ചു വന്നു... മൊബൈലിൽ എടുത്ത ഫോട്ടോകളും വീഡിയോകളും ചേർത്ത് viva video വഴി ട്രാവൽ ആൽബം ഉണ്ടാക്കിയിട്ടുണ്ട് ...കാണുക .
.
.... തിരക്കിട്ട ജീവിതത്തിനിടയ്ക്ക് നല്ലവണം റിലാക്സ് ആവാൻ പറ്റിയ സ്ഥലം......നാട്ടിൽ നിന്ന് ഒറ്റയ്ക്ക് മേഘാലയ ട്രിപ്പ് വരികയാണേൽ രണ്ടു ദിവസത്തേക്ക്.... ഫ്ലൈറ്റ് ,  ബുള്ളറ്റ് rent (ബുള്ളറ്റ് ഓൺലൈൻ വഴി അല്ലെങ്കിൽ അവരുടെ ഷില്ലോങ് ഷോറൂമിലോ കിട്ടും .) , താമസം ,ഭക്ഷണം,ഡ്രസ്സ്,മറ്റു ചിലവുകൾ  ഉൾപ്പെടെ മിനിമം 25000 രൂപയാവും ...... പക്ഷെ കാശ് മുതലാവും ..തീർച്ച ...അത്രയ്ക്കും കിടു ആണ് മേഘാലയ എന്ന മാസ്മരികത ......
.
.

.... രണ്ടോ മൂന്നോ പേര് ആണെങ്കിൽ പെർ ഹെഡ് ചിലവ് വളരെ കുറയും  ... ഓരോ സീസണും അതിന്റെതായ പ്രത്യേകതയുണ്ട് ..പക്ഷെ ഏതു സീസണിലും  എപ്പോ വേണമെങ്കിലും ട്രിപ്പ് പ്ലാൻ ചെയ്യാം....
Trip members Sreekanth Edassery Binita Das Naresh Nikhil Nishu Deep Kamal Das

Song courtesy : Letzte Mohikaner & Derinsame hirte  &  by Leo Rojas ( Ecuador Musician)
.

Wednesday, 23 November 2016

ഫേസ്ബുക്കിലെ കറുപ്പും വെളുപ്പും

ഫേസ്‍ബുക്കിലെ കറുപ്പും വെളുപ്പും ....
1. എന്താണ് ഫേസ്ബുക്കിന്റെ കളർ.. ?
...
രാജ്യത്തെ കറൻസി നോട്ട് വിവാദവുമായി ബന്ധപ്പെട്ടു നിരവധി പ്രൊഫൈലുകൾ പരിശോധിച്ചപ്പോഴാണ് എനിക്കി ഈ വിഷയത്തിൽ കൂടുതൽ താല്പര്യം തോന്നിയത് .....എന്റെ ഈ കുറിപ്പ്   തെറ്റായിരിക്കാം ശേരിയായിരിക്കാം.
.
..നമ്മളിൽ പലരും ഒരു ദിവസം നിരവധി തവണ കേറി ഇറങ്ങുന്ന ഇടമാണ് Newsfeed .....  നിങ്ങൾക്ക് അറിയാമോ ..ഫേസ്‍ബുക്കിൽ  നിങ്ങൾ ഓരോ ദിവസവും biased ആയി മാറുന്ന കാര്യം ......നിങ്ങളുടെ മനസ്സ് പതിയെ പതിയെ intolerant ആവുന്ന വിധം .??.
.
.  ...
...നിങ്ങൾക്ക്  ഒരു അഞ്ഞൂറ് കൂട്ടുകാർ ഉണ്ടെന്നു ഇരിക്കട്ടെ .. നിങ്ങൾ എപ്പോഴെങ്കിലും ഫ്രൻസ്‌ ലിസ്റ്റിൽ പോയ്യി അവരിൽ കുറച്ചു പേരുടെയെങ്കിലും ടൈം ലൈൻ പരിശോധിച്ചിട്ടുണ്ടോ ??
.....
.... ഇല്ലായിരിക്കാം... കാരണം ... ഫേസ്‍ബുക്ക് നിങ്ങൾക് ഏറ്റവും relevant ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ നിങ്ങളുടെ news feedൽ എത്തിച്ചു തരുന്നുള്ളൂ ........ നിങ്ങൾ ഇന്ന് കാണാതെ പോകുന്ന ഒരുപാട് പോസ്റ്റുകളും അഭിപ്രായങ്ങളും ഒരുപാട് മുമ്പേ നിങ്ങൾ തന്നെ വേണ്ടെന്ന് വച്ച പോസ്റ്റുകളുടെ അതേ സ്വഭാവത്തിൽ ഉള്ളവയാണ് ......
.
ഫേസ്‍ബുക്കിന്റ newsfeed അൽഗോരിതം നിങ്ങൾക്ക് പ്രയോജനമുള്ള താല്പര്യമുള്ള കാര്യങ്ങൾ മാത്രം നൽകുന്നത് .... അത് നല്ലത് അല്ലെ എന്ന ചോദ്യം ഉയർന്നു വരും ..ശേരിയാണ് ഒരു പരിധി വരെ ..പക്ഷെ അതിനു ചില ദൂഷ്യഫലങ്ങളും ഉണ്ട് ...
.
....നിങ്ങൾ എപ്പോഴും react ചെയുന്ന പോസ്റ്റുകൾ നിങ്ങളുടെ ഏറ്റവും മികച്ച കൂട്ടുകാരിൽ ഉള്ളവയാവാം .. ഫാമിലി ഫോട്ടോസും കോളേജിലെ ഫോട്ടോസും പോസ്റ്റുകളും ലൈക്ക് ചെയ്യുന്നവർക്ക് കൂടുതലായും അത് പോലെയുള്ള കാര്യങ്ങൾ തന്നെ ലഭിച്ചു കൊണ്ടിരിക്കും ...
....

2.എന്താണ് നമ്മൾ തന്നെ നമ്മുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞു മാനസിക വൈകല്യം ?
.
. നിങ്ങൾ ഒരു വലതുപക്ഷക്കാരാണെങ്കിൽ നിങ്ങൾക്ക് കൂടുതലായും അതേ സ്വഭാവത്തിലുള്ള കൂട്ടുകാരും അവരുടെ അഭിപ്രായങ്ങളും നിരവധി തവണ വായിച്ചു അത് തന്നെയല്ലേ ശെരി ...എന്ന നിലയിൽ നിന്ന് അത് മാത്രമല്ലെ ശെരി എന്ന നിലയിലേക്ക് മനസ്സ് കൊടുത്തിച്ചാൽ എന്താവും അവസ്‌ഥ ......
..... വലതുപക്ഷകാർക്ക് നിറയെ വലതുപക്ഷ പോസ്റ്റുകളും ..ഭരണപക്ഷകാർക്ക് അവരുടേത്  . . ഇടതുപക്ഷകാർക്ക് അവരുടേതും .... മാവോയിസ്റ്റുകൾക്ക് അവരുടേത് .....എന്തിനു അധികം മതഭ്രാന്തമാന്മാരുടെ പ്രൊഫൈൽ നോക്കിയാലും മനസിലാകും ... നല്ല ആരോഗ്യപരമായ ചർച്ചകൾ ഉള്ള പോസ്റ്റുകളും ഉണ്ടെന്നുള്ളത് യാഥാർഥ്യം ....
.....
.
.....നമ്മുടെ തലയ്ക്ക് പിടിച്ച ആശയങ്ങളെ വീണ്ടും വീണ്ടും ബലപ്പെടുത്താൻ ബോൻഡിങ് മെറ്റീരിയൽ എന്ന പോലെ സ്പൂൺ ഫീഡിങ് വഴി തലയിലേക്ക് കേറ്റി വിടുന്ന പ്രക്രിയ നടക്കുന്നുണ്ട് ...ഇത് വഴി സോഷ്യൽ മീഡിയയിൽ നമുക്ക് rational ആയി ചിന്തിക്കാനുള്ള ശേഷിയെ ക്ഷയ്‌പെടുത്തുകയും എതിരാളികളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിനു മുമ്പേ നമ്മുടെ മനസ്സ് യാന്ത്രികമായി നിരാകരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും .....
.
...അത് കൊണ്ടാണ്  പരിചയമില്ലാത്ത ഒരാളുടെ ന്യൂസ്ഫീഡോ വെബ് ബ്രൗസർ ഹിസ്റ്ററിയോ യാദ്രിശ്ചികമായി കാണാനിടയായാൽ അവരുടേത് നമ്മളിൽ നിന്ന് ചിലപ്പോൾ "പൂർണമായും" വ്യത്യസമാവുന്നതും നാം അത് കണ്ടു അത്ഭുതം കൊളുന്നതും ...
.
....
3. പ്രത്യാഘാതങ്ങൾ ,..ഉദാഹരണങ്ങൾ

ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് മാറി നടക്കാൻ പ്രേരിപ്പിച്ച മുദ്രവാക്യമായിരുന്നു   Brexit ...  സാമ്പത്തികരംഗത്തെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അവഗണിച്ചു ഭരണകൂടതിനു ഒടുവിൽ  അപകടകരമായ തീരുമാനമായ Brexitൽ എത്തിക്കാൻ സഹായിച്ച ഒരു നിർണായക ഘടകമാണ് ഫേസ്‍ബുക്ക് .... കാരണം എല്ലാവരും read,like,share എല്ലാം ചെയ്തത് brexit ന്റെ ഒരു വശം മാത്രമായിരുന്നു ഭൂരിഭാഗവും .......
.
അമേരിക്കയിൽ trump ന്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ചത് മാധ്യമങ്ങൾ മാത്രമല്ല ... ഫേസ്‍ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയാക്കും പങ്കുണ്ട് ..... ക്ലിന്റനെ പോലും സപ്പോർട് ചെയുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും ട്രെമ്പ്ന്റെ ഓരോ വാക്കുകൾക്കു പിന്നാലെ സെൻസാഷനു വേണ്ടി ഓടിയപ്പോൾ അതേ രീതിയിൽ ഫേസ്ബുക്കിന്റ ഹൈപ്പർ പേഴ്‌സണലൈസേഡായ ന്യൂസ് ഫീഡിൽ എങ്ങനെയോ  ക്ലിന്റൺനു പരിഗണന കുറഞ്ഞു പോയ്യി.... 

3. ഫെസ്ബൂക്കിന്റ് നിലപാട് ?

എന്ത് കൊണ്ടാണ് ഫേസ്‍ബുക് balanced ആയ ideas ന്യൂസ് ഫീഡിൽ എത്തിച്ചു തരാത്തത് എന്ന് ഒരാൾ ചോദിച്ചപ്പോൾ മാർക്ക് സുക്കർ പറഞ്ഞത് ... “has people who are editing content. That’s not us… We are a tech company, not a media company.” എന്നാണ്....

4.എന്റെ നിലപാട്

.... ഫേസ്‌ബുക്ക് ദോഷത്തേക്കാൾ ഏറെ ഗുണം തന്നെ ചെയു്ന്നത് എന്ന് ഞാനും വിശ്വസിക്കുന്നു ....  നല്ല വശങ്ങൾ തന്നെയാണ് എറിയതും .... ... രാജ്യത്തു ഇന്ന് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ കാര്യമായ കറൻസി ഇഷ്യൂമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ 'ഞാൻ തിരഞ്ഞു' കണ്ടെത്തിയ പല രാഷ്ട്രീയപാർട്ടിയിൽപെട്ട പലതരത്തിൽപെട്ട  പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത് ......... സ്വയം വിമർശനത്തിലൂടെ മേൽ പറഞ്ഞ കുഞ്ഞു വൈകല്യം നമുക്ക് ഓരോരുത്തർക്കും വന്നില്ല എന്ന് ഉറപ്പു വരുത്താനും,  ഫേസ്‍ബുക്കിന്റ കറുപ്പും വെളുപ്പും തിരിച്ചറിയാനും .... ഒടുവിൽ ന്യൂസ് ഫീഡിന് അപ്പുറം പോയ്യി ചിന്തിക്കാനും  ആധികാരികത ഏറെ ആഴത്തിൽ തിരയാനും...വൈവിധ്യമാർന്ന പോസ്റ്റുകൾ തേടി പോകാനും  സമയമായിരിക്കുന്നു ...
.
. #black #white #facebook #newsfeed #sanuedacheri

Saturday, 9 April 2016

jungle book is breaking collection records in India



Film collected around 10 crores in India on first day . film was released in different languages, getting positive responses from all over India especially from family and kids.detailed reports are coming soon 

Thursday, 20 March 2014

ഒരു ആള്‍ദൈവം എന്നെ തേച്ച കഥ :( !!

 കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പേ ആയിരുന്നു സംഭവം...അയല്‍വാസിയായ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ മേശയില്‍ കുറെ മാസികകള്‍ ഇരിക്കുന്നത് കണ്ടു...അതില്‍ ഒരു മാസിക പെട്ടന്ന് ശ്രദ്ധയില്‍ പെട്ടപ്പോള്‍ എടുത്തു നോക്കി .....  ക്രൈസ്തവ വിശ്വാസവുമായി ബന്ധപെട്ട പുക്സ്തകം................. ആത്മാഭിഷേകം എന്നോ മറ്റോ ആയിരുന്നു പേര്. .... നാട്ടില്‍ ക്രിസ്ത്യനികള്‍ ഒന്നും തന്നെ ഇല്ല..പിന്നെ ഇത് എങ്ങനെ ഇവിടെ എത്തി....?...................... തുറന്നു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് ദേവസ്യ മുല്ലക്കര എന്ന പാസ്റ്റരുടെ പ്രാര്‍ത്ഥനകളും രോഗ ശാന്തി ശുശ്രൂഷ കളും അടങ്ങിയ ഒരു പുക്സ്തകം ........................................ കൌതുകം തോന്നിയപ്പോള്‍ മുഴുവന്‍ വായിച്ചു......... കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥലങ്ങളില്‍ കൂട്ടപ്രാര്‍ത്ഥന നടത്തുന്ന ആളാണ് ഈ ദേവസ്യ മുല്ലക്കര ... പ്രാര്‍ത്ഥനയുടെ ഭാഗമായി വരുന്ന അനേകം രോഗികള്‍ക്ക് ഉടന്‍ തന്നെ അസുഖം മാറ്റി എടുക്കുന്ന എന്തോ കഴിവും ഇങ്ങേര്‍ക്ക് ഉണ്ട്... കര്‍ത്താവ് അനുഗ്രഹിച്ചു കൊടുത്ത കഴിവ് എന്നൊക്കെ ആ മാസികയില്‍ പറയുണ്ടായിരുന്നു....മതേതര ഭേദമന്യേ ആര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും.......

വളരെ അത്ഭുതം തോന്നിയ കാര്യം എന്താണെന്നു വച്ചാല്‍ കുറെ പേരുടെ അനുഭവങ്ങളുടെ സാക്ഷ്യപത്രം ആയിരുന്നു..... കാന്‍സര്‍ ബാധിച്ചവര്‍,.. രോഗം വന്നു കിടപ്പിലായവര്‍ .... മുല്ലക്കരയുടെ പ്രാര്‍ത്ഥനയുടെ ഫലമായി കര്‍ത്താവായ യേശുദേവന്‍ ഇവരുടെ കാന്‍സര്‍ മാറ്റി എന്നും... കിടപ്പിലായവര്‍ എന്നീട്ടു നടന്നു എന്നുമൊക്കെയുള്ള കഥകള്‍..... വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാത്ത ദമ്പതികളുടെ കഥ.....ഇവരേ കര്‍ത്താവ്‌ അനുഗ്രഹിച്ചപ്പോള്‍ കുട്ടികള്‍ ഉണ്ടായെന്നും മറ്റും..!!..... കാലു പൊട്ടി പ്ലാസ്റ്റെര്‍ ഇട്ട ഒരു യുവാവിന്‍റെ പ്ലാസ്റ്റെര്‍ അഴിച്ചു മാറ്റി യുവാവിനെ നടത്തിക്കുന്നതും ..................... സംസാരിക്കാന്‍ കഴിയാത്തവരെ ഒറ്റ ദിവസം കൊണ്ട് സംസാരിപ്പിക്കുന്നതും ... കാഴ്ച കുറഞ്ഞവര്‍ക്ക് കാഴ്ച നല്‍കുന്നതും......അങ്ങനെ അങ്ങനെ പല കഥകള്‍........

......................... വിവേചന ബുദ്ധി കുറഞ്ഞ കാലമായതിനാല്‍ അഞ്ചാറു പേജു വായിച്ചു തീരും മുമ്പേ ഞാനും ഒരു മുല്ലക്കര ഫാന്‍ ആയി മാറി....... .... എങ്ങിനെ എങ്കിലും മുല്ലക്കരയെ നേരിട്ട് കാണണം .......അഭിനന്ദിക്കണം ...... പറ്റുമെങ്കില്‍ എന്‍റെ ഫ്രെണ്ടിനെയും കൊണ്ട് പോകണം ...അവന്‍ വരുമോ എന്ന് ഉറപ്പില്ല......നിര്‍ബന്ധിച്ചാല്‍ വരും................... അവനു ഒരു കണ്ണിനു കാഴ്ച കുറവാണ്............ വെറുതെ എന്തിനാ ഡോക്ടറെ കണ്ടു ..മരുന്ന് വാങ്ങിയും ... പിന്നീട് ഓപ്പെറഷന്‍ നടത്തി കാശ് കളയണം........?....മുല്ലക്കര സാര്‍ ഉള്ളപോള്‍..........
.................. ...........
..........................ഉടന്‍ തന്നെ മാസികയുടെ പിന്നില്‍ ഉള്ള നമ്പര്‍ തപ്പിയെടുത്തു ബൂത്തില്‍ പോയി വിളിച്ചു....കാര്യങ്ങള്‍ അന്വേഷിച്ചു............
അടുത്ത ആഴ്ച്ച കണ്ണൂരിലെ ഇരിട്ടിക്ക് അടുത്തുള്ള ഒരു സ്ഥലത്ത് മുല്ലക്കര വരുനുണ്ടെന്നു കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി............ ഫ്രെണ്ടിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കി ... ഒടുവില്‍ ബുക്ക്‌ വായിച്ചു കേള്‍പ്പിച്ചപ്പോള്‍  അവന്‍ വരാമെന്നു സമ്മതിച്ചു..........
........... പ്രാര്‍ത്ഥന ദിവസം ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു .. അന്ന് സ്ക്കൂളില്‍ പോകേണ്ട .... എന്തേലും പറഞ്ഞു ലീവ് എടുക്കാം ...........എന്നൊക്കെ പറഞ്ഞു പ്ലാന്‍ ചെയ്തു........

...... രാത്രി തിരിച്ചു എത്തുമ്പോള്‍ എല്ലാവര്ക്കും ഒരു സര്‍പ്രൈസ് കൊടുക്കണം ....... കാഴ്ച്ച തിരിച്ചു കിട്ടിയത് ആഘോഷിക്കണം................ ഇതായിരുന്നു മനസ്സിലിരിപ്പ് ...!!!.....പുലര്‍ച്ചെ എഴുന്നേറ്റു......... അമ്മയോട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാതെ വീട്  വിട്ടു.......എഴുപതോളം കിലോ മീറ്റര്‍ ബസ്സ് യാത്ര ചെയ്യണം ഇരിട്ടി എത്താന്‍ ... അതും രണ്ടു മൂന്ന് ബസ്സ്‌ മാറി കേറിഇറങ്ങണം...... ഇരിട്ടിയില്‍ നിന്ന് വീണ്ടും ഉള്‍പ്രദേശത്ത് എത്തണം..............
ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്ക് പ്രാര്‍ത്ഥന തുടങ്ങിരുന്നു.......



. ആള്‍കൂട്ടത്തില്‍ കേറി ഞങ്ങളും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി...... ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നു......... കൂടുതലും ക്രിസ്ത്യനികള്‍ ഹാലെലൂയ (Praise the Lord) പാടി ശീലമുള്ളവര്‍ ....... ബൈബിള്‍ വചനങ്ങള്‍ കാണാപാഠം പഠിച്ചവര്‍...... എനിക്ക് ആണേല്‍ ഇതൊക്കെ ആദ്യമായിട്ട് കേള്‍ക്കുമ്പോഴും കാണുമ്പോഴും എന്തോ തോന്നി...... അവരുടെ കൂടെ പാടുമ്പോള്‍ തെറ്റി പോയ്യാല്‍ മോശമല്ലേ.....?........ .. ഒടുവില്‍ ഒരു പാട് തവണ ചുണ്ടുകള്‍ മാത്രം മന്ത്രിച്ചു കാര്യം സാധിച്ചു...............


...................... ഇടയ്കിടെ ഇരിക്കാനും ...ഇടക്കിട നില്‍ക്കാനും പറയും .... ഹലെലൂയ പാടി പാടി ക്ഷീണം പിടിച്ചു.............. എങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈ വിട്ടില്ല...... ഇടക്കിട ഞാന്‍ അവനോടു ചോദിക്കും... " ഡാ വല്ല മാറ്റവും തോന്നുനുണ്ടോ..? .."..... ...."ഇല്ലടാ.....".....

............." ഹം . നീ ശെരീക്കു മനസ്സിരുത്തി പ്രാര്‍ത്ഥിക്കു..... ശെരിയാവും ഡാ......."..........ഒടുവില്‍ വൈകുന്നേരം വരെ പ്രാര്‍ത്ഥിച്ചു ...... ! ..അന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞു എന്ന് അറിയിച്ചു...!


........ മാറ്റം ഒന്നും കാണാന്‍ സാധിച്ചില്ല ..ഒടുവില്‍ മുല്ലക്കരയെ നേരിട്ട് കാണാന്‍ തീരുമാനിച്ചു...... .... വലിയ ക്യു ആയിരുന്നു.... ആ ക്യുവില്‍ നിന്നാല്‍ ഞങ്ങള്‍ക്ക് അവിടുന്ന് അന്ന് മടങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലായി..."ഞങ്ങള്‍ കുറെ ദൂരെ നീന്നു വരുന്നതാണ് ..... ഇന്ന് തന്നെ വീട്ടിലേക്കു മടങ്ങണം"........... എന്നൊക്കെ സഘാടകരോടെ പറഞ്ഞു... ഒടുവില്‍ ഞങ്ങളെ  മറ്റുള്ളവരുടെ അനുവാദത്തോടെ ക്യുവില്‍ മുന്നില്‍ പിടിച്ചു   നിര്‍ത്തി........

........ ഏതാനും നിമിഷം കഴിഞ്ഞാല്‍ അവന്‍റെ കാഴ്ച എല്ലാം ശെരിയാവും എന്ന് അപ്പോഴും  എന്‍റെ മനസ്സ് മന്ത്രിച്ചു.................ഞാനും യേശുദേവനോട് മനസ്‌ ഉരുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി........കണ്ണിനു പ്രശ്നം ഉള്ള കാര്യം പറഞ്ഞപ്പോള്‍ മുല്ലക്കര സാര്‍ അവന്‍റെ തലയില്‍ കൈ വച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി....അവനോടു കണ്ണ് അടച്ചു പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു............അവനും കൂടെ ഏറ്റു പ്രാര്‍ത്ഥിച്ചു...... ഒടുവില്‍ " പോയ്യി കൊള്ളൂ..എല്ലാം ഉടനെ ശെരിയാവും....."എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എണീറ്റ്‌ മാറി നിന്ന്...... ഒരു മൂലയിലേക്ക് നീങ്ങി...... ..... വളരെ ആകാംഷയോടെ ഞാന്‍ അവനോടു ചോദിച്ചു........ "ഡാ ശെരിയായോ....?..."ഒരു കണ്ണ് അടച്ചു പിടിച്ചേ...... എന്നിട്ട് നോക്കു......."........ !!!

....." ഒരു മാറ്റവും ഇല്ലടാ...." അവന്‍ പറഞ്ഞു...

.......അളിയാ ചതി ആയല്ലോ....!.. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല........
നമുക്ക് ഒന്ന് കൂടി മുല്ലക്കരയോട് ചോദിക്കാം........".....

" വേണ്ടടാ .. പോട്ടെ..... വിട്ടു കള,,...".. അവന്‍റെ മനസ്സില്‍ സങ്കടം തുളുമ്പുന്നുണ്ടായിരുന്നു....

............. ഞാന്‍ വീണ്ടും മുല്ലക്കരയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങേരു പറഞ്ഞു........." നന്നായി പ്രാര്‍ത്ഥിക്കുക..... കര്‍ത്താവ് കേള്‍ക്കും....."....
........അത് കൂടി കേട്ടപ്പോള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ ഞാന്‍ അവനെയും കൂട്ടി ഇറങ്ങി..........പ്രാര്‍ത്ഥനഹാള്ളില്‍ നിന്ന് പുറത്തേക്കു വരുമ്പോള്‍ സംഘാടകനായ ഒരാള്‍ അടുത്ത് വന്നു പറഞ്ഞു ........"നിങ്ങള്‍ ഇന്നും കൂടി ഇവിടെ എവിടെയെകിലും നില്‍ക്കു നാളത്തെ പ്രാര്‍ത്ഥന കൂടി കഴിഞ്ഞിട്ട് പോയ്യാല്‍ മതില്ലേ..?"....
.....മുല്ലക്കരയോട് തോന്നിയ അരിശം മുഴുവന്‍ അങ്ങേരോട് തീര്‍ക്കാന്‍ തോന്നിയെങ്കിലും ആ പാവത്തിന്‍റെ മുഖം കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല..........."ഇല്ല ചേട്ടാ ഞങ്ങള്‍ക്ക് ഇന്ന് തന്നെ പോകണം......".......

......."എന്നാല്‍ പോക്കാന്‍ വരട്ടെ ഞാന്‍ ഒരു കാര്യം തരാം....."
....... അങ്ങേരു എന്തോ സാധനം എടുക്കാന്‍ അകത്തേക്ക് കേറി പോയി.....
... ഹാവൂ ... ഇനി ഞങ്ങള്‍ക്കുള്ള മടക്കയാത്രക്കുള്ള വണ്ടി കൂലി ആയിരിക്കും.......രക്ഷപെട്ടു........ ഞാന്‍ മനസ്സില്‍ വിചാരിച്ചു........
...കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങേരു കയ്യില്‍ എന്തോ സാധനവുമായി ഞങ്ങളുടെ അടുത്ത് വന്നു....... .
..... സാധനം കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം ഞെട്ടി..... ഞാന്‍ അന്ന് വായിച്ച മാസികയുടെ പുതിയ ലക്കം " ആത്മാഭിഷേകം".....!! കൂടെ ഒരു സീ.ഡി യും.........!!
......"ഇത് നിങ്ങള്‍വാങ്ങിക്കണം....." അങ്ങേരു നിര്‍ബന്ധിക്കാന്‍ തുടങ്ങുമ്പോഴേക്കും...... എന്‍റെ വായില്‍ കുറെ പുളിച്ച തെറി വന്നു...... #%*^$@$^...... അത് നാവില്‍ നിന്ന് പുറത്തു വരും മുമ്പേ എന്‍റെ ഫ്രെണ്ട് വേണ്ട എന്ന് പറഞ്ഞു........... ഒടുവില്‍ സങ്കട ത്തോടെയും അതിലേറെ അരിശത്തോടെയും ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി നടന്നു............
....
...............വര്‍ഷങ്ങള്‍ക്ക് ശേഷം അമൃതാനന്ദമയി വിവാദങ്ങളും മറ്റും ഫേസ് ബുക്കില്‍ നിറഞ്ഞൊഴുകുമ്പോഴാണ് എനിക്കി ഈ സംഭവം മനസ്സില്‍ വന്നത്.........പിന്നീട് ഒരു പാട് തവണ ഞാന്‍ ആലോചിച്ചുനോക്കി ..... ആള്‍ക്കാരുടെ രോഗം മാറ്റി എടുക്കുന്ന ദേവസ്യ മുല്ലകരയുടെ ചെപ്പടിവിദ്യ എന്തായിരിക്കാം എന്ന്........  അത് എന്നും എനിക്കി ഒരുഉത്തരം കിട്ടാത്തചോദ്യം ആയിരുന്നു........എന്‍റെ ഒരു ഫ്രെണ്ട് പറഞ്ഞത് കൂട്ടമായി പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ ഒരു എനര്‍ജി കിട്ടും എന്നും.... അതിന്‍റെ ഫലമായി രോഗ ശാന്തി ഉണ്ടായത് പോലെ അനുഭവപെടും എന്നൊക്കയാണ്.......... കൂടുതല്‍ ഇതിന്‍റെ പിന്നാലെ നടന്നു പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും ഇത് വെറും ശുദ്ധതട്ടിപ്പ് ആണെന്.....ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയും വികസിച്ച ഈ കാലത്തും ഇതൊക്കെ നടക്കുന്നു.......... ദൈവത്തിന്‍റെ പേര് പേരില്‍ ഭക്തരെ ചൂഷണം ചെയ്ത് കാശു ഉണ്ടാക്കാന്‍ വേണ്ടി ഇറക്കുന്ന വേല.......തറ വേല ഒന്നും അല്ല ...അത്യാവിശ്യം ബുദ്ധി വേണം ,.... ബൈബിളും വചനങ്ങളും പഠിച്ചു ....ആള്‍ക്കാരെ സംസാരത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും കയ്യിലെടുക്കാന്‍ കഴിവ് വേണം..............
.................മുല്ലക്കരയെ പോലെ ഹിന്ദു മതത്തിലും മുസ്ലിം മതത്തിലും ഉണ്ട് ഇത് പോലെയുള്ള വേഷം കെട്ടുക്കാര്‍.........പഴയ മുല്ലക്കര അല്ല ഇന്നത്തെ മുല്ലക്കര.... ഇന്ന് ഓസ്ട്രേലിയ,ഫിലദെല്‍ഫിയ.. തുടങ്ങിയ രാജ്യങ്ങളിലൊക്കെ മുല്ലകരയുടെ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ നടക്കുനുണ്ട്...... സ്വന്തമായി website ഉണ്ട്...... .........കൂടുതല്‍ അന്വേഷിച്ചു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് മുല്ലക്കര ഒരു ആശുപത്രി പണിയാന്‍ പോകുകയാണ്.. (നല്ല കാര്യം തന്നെ)..വിശ്വാസികളില്‍ നിന്ന് പിരിച്ചു എടുത്ത കോടിയോളം വരുന്ന തുകയില്‍ നിന്ന് ലേശം എടുത്ത് ബിസിനെസ്സ് തുടങ്ങുന്നതില്‍ എന്താ തെറ്റ് അല്ലെ..? അമ്മയും അത് തന്നെ അല്ലെ ചെയ്യുനത്..... ഇത്തിരി തുക എടുത്ത് കഷ്ടപെടുനവര്‍ക്ക് കൊടുക്കും....!  മുഹമ്മദ്‌ നബി ഉപയോഗിച്ച പാത്രം കിട്ടി, അദ്ധേഹത്തിന്റെ മുടി കിട്ടി എന്നൊക്കെ പ്രചരിപ്പിച്ചു മുസ്ലിം വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയുന്നവരും ഉണ്ട്......   പക്ഷെ മുല്ലകര എന്തിനാ ആശുപത്രി പണിയുന്നെ..? സ്വന്തമായി രോഗശാന്തി വിദ്യ കയ്യില്‍ ഉള്ളപ്പോള്‍.....?.
..........................
.............................കഴിഞ്ഞ ആഴ്ച ... അതായത് ഇത് എഴുതി തുടങ്ങിയ ദിവസം
ഞാന്‍ കോഴിക്കോട് പോയിരുന്നു ..സിനിമ കാണാന്‍ .. സിനിമ കണ്ടു പുറത്ത് വന്നു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂടി നടന്നു പോകുകയാണ്.......റോഡിനു ഇരു വശത്തും മതില്‍ നിറയെ പോസ്റ്ററുകള്‍ ..... "നമ്മുടെ മുല്ലകര ചിരിച്ചു നില്‍ക്കുന്നു.."... മാര്‍ച്ച്‌ പതിനാറിന് കോഴിക്കോട് വ്യാപാര ഭവന്‍ ഹാളില്‍ പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും...ഏവര്‍ക്കും സ്വാഗതം.....മുമ്പേ രജിസ്റ്റര്‍ ചെയ്യണം......എന്നൊക്കെയാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.....!.
...............................
......................................................................സകല രോഗങ്ങള്‍ക്കും കാരണങ്ങളും ലക്ഷണങ്ങളും മരുന്നും കണ്ടെത്തിയ ഈ കാലത്ത് പോലും ജനങ്ങള്‍ ഇത്തരം തട്ടിപ്പുക്കാര്‍ക്ക് പിന്നാലെ പോയി വിഡ്ഢികള്‍ ആകപെടുന്നു എന്ന് കാണുമ്പോള്‍ സങ്കടം തോന്നുന്നു.....
. ആരുടേയും വിശ്വാസത്തെയും മതത്തെയും ചോദ്യം ചെയ്തു മത വികാരം മുറിവേല്‍പ്പിക്കാന്‍ അല്ല ഇതൊന്നും പറയുന്നത്..........വിശ്വാസികള്‍ കൂടുതലും ചൂഷണം ചെയ്യപെട്ട് കൊണ്ടിരിക്കുന്നു....ദൈവത്തിന്‍റെ പേരില്‍ പലരും തട്ടിപ്പ് നടത്തുന്നു... മത മേലധ്യക്ഷന്മാര്‍ രാഷ്ട്രീയകാരെ പിന്‍സീറ്റില്‍ ഇരുന്നു അദൃശ്യശക്തി പോലെ നിയന്ത്രിക്കുന്നു......മതത്തിന്‍റെ പേരില്‍ കലാപങ്ങള്‍ നടക്കുന്നു.......ഏറ്റവും കൂടുതല്‍ യുദ്ധം നടന്നതിന്നു പിന്നിലും മൂലകാരണം മതം ജാതി ഇവയാണ്.........എല്ലാ ദൈവവും ഒന്നാണെന്ന് നാം നമ്മെ തന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്എങ്കിലും മതവും ദൈവങ്ങളും കാരണം സമൂഹത്തില്‍ മതിലുകളും വേര്‍തിരിവുകളും സൃഷ്ടിക്കപെടുനുണ്ട് എന്നതാണ് സത്യം...!.......

Tuesday, 25 February 2014

മുട്ട വിറ്റ് ജാനകിക്കുട്ടിയെ കാണാന്‍ പോയത്.....



ഓര്‍മ വച്ച കാലം മുതലേ തുടങ്ങിയതാണ് ...വീട്ടില്‍ ഇരുന്നു ടി.വിയില്‍ സിനിമ കാണാതെ ടാക്കീസില്‍ തന്നെ പോയി അവ ആസ്വദിക്കുന്ന ശീലം...... ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ....  “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമ എടച്ചേരിയിലെ വീചി ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന സമയം.................... ഞാനും എന്‍റെ ചേച്ചിയും സിനിമ പോയി കാണാന്‍ തീരുമാനിച്ചു....................എന്നാല്‍ കയ്യില്‍ പൈസ ഇല്ല... അന്നന്നു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത കാലമായതിനാല്‍ അമ്മയോട് ചോദിച്ചാല്‍ സ്ഥിരം ഡയലോഗ് കേള്‍ക്കേണ്ടി വരും.......... “ പോയി വല്ലതും പഠിക്കെടാ... സിനിമയ്ക്ക് പോകുന്നു....”.................................... ചില്ലറ തുണ്ടുകള്‍ സൂക്ഷിച്ചു വച്ച ചില്ലറപെട്ടി മുമ്പേ പൊട്ടിച്ചു ചിലവായി പോയിരുന്നു........... (ഞങ്ങളുടെ നാട്ടില്‍ ‘തൂത്തി’ എന്നാണ് ചില്ലറ പെട്ടിക്ക് പറയുന്നത് .......................ഒഴിഞ്ഞ കുട്ടികൂറ പൌഡര്‍ കുപ്പി തുള്ളയിട്ടു എവിടെയെകിലും കുഴിച്ചിടും, ഇടയ്കിടെ പൈസ എടുത്തു പോകാതിരിക്കാനാണ്‌ കുഴിച്ചിട്‌ന്നത്... ..................................  കാക്കനൂര്‍ തിറഉത്സവത്തിനും  ഓര്‍ക്കാട്ടേരി ചന്തയ്ക്കും ചിലവാക്കാന്‍ വേണ്ടി മാത്രമായിരുന്നു തൂത്തി..)..................................പൈസക്ക് വേറെ വഴി ഇല്ലാത്തതിനാല്‍ ഒടുവില്‍ അവസാനത്തെ അടവെന്ന നിലയില്‍ വീട്ടിലെ കോഴി ഇടുന്ന മുട്ടയൊക്കെ അമ്മ കാണാതെ മോഷ്ടിച്ച് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങി......!................................... മുട്ടയെല്ലാം എടുത്ത് അങ്ങാടിയില്‍ പോയി ഒരു മുട്ടയ്ക്ക് ഒന്നര ഉരുപ്പിക വച്ച് ചാത്തുവെട്ടന്‍റെ കടയില്‍  വിറ്റു ..അതിന്‍റെ കൂടെ കുറച്ചു നാണയതുണ്ടുകളും കൂടിയിട്ടു ഞങ്ങള്‍ ജാനകിക്കുട്ടിയെ കാണാന്‍ പോയി................................
..........മുന്‍സീറ്റില്‍ ആറു രൂപയും പിന്നില്‍ ഇരുന്നു കാണാന്‍ പത്ത്  രൂപയുമായിരുന്നു ടിക്കറ്റ്‌ ചാര്‍ജ്........മുട്ട വിറ്റ് സിനിമ കാണാന്‍ പോയ ആ കാലം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല....ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം... !

...................................വീചി ടാക്കീസെന്നാല്‍ ഇന്നും എടച്ചേരിക്കാര്‍ക്ക് ഒരു നോസ്റ്റ്ള്‍ജിയയാണ്...ചിതലരിച്ചു പിടിച്ച നിലയില്‍ ഇന്നും ഒരു സ്മാരകം പോലെ എടച്ചേരിയുടെ ഹൃദയഭാഗത്ത് വീചി ടാക്കീസുണ്ട്....ചാനലുകളില്‍ നിറയെ സിനിമകളും മള്‍ട്ടിപ്ലെക്സ് തീയറ്ററുകളും വന്നതോടെ നശിച്ചു പോയ അനേകം കുഞ്ഞുതിയേറ്ററുകളില്‍ ഒന്ന് മാത്രം...........ദത്തെടുത്തു വളര്‍ത്താന്‍ ആരുമില്ലാതെ ഒരു അനാഥനെ പോലെ കിടക്കുന്നു....പണ്ട് സിനിമകള്‍ വന്നാല്‍ നാലു ദിവസം മാത്രമേ ഓടുളു..എന്നാല്‍ നല്ല സിനിമകള്‍ ആണെകില്‍ രണ്ടും മൂന്നും ആഴ്ചകള്‍ കളിക്കും...എല്ലാ ചൊവ്വ-വെള്ളി ദിവസങ്ങളിലും പുതിയ സിനിമകള്‍ വരും....ഓണം വിഷു ദിവസങ്ങളില്‍ അല്ലാതെ വളരെ അപൂര്‍വ്വമായേ ടാക്കീസ് നിറയാറുളു......എട്ടോ പത്തോ പേരു കാണാന്‍ വന്നാലും സിനിമ പ്രദര്‍ശിപ്പിക്കുമായിരുന്നു...... ഒടുവില്‍ പ്രേക്ഷകര്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു...സിനിമ കാണാന്‍ ആളില്ലാതെ ആയപ്പോള്‍ അവസാനം അടച്ചു പൂട്ടേണ്ടി വന്നു.. മൂന്ന് വര്‍ഷം മുമ്പേ എടുത്ത ചിത്രമാണ്‌ മുകളില്‍ കാണുന്നത് (photo courtesy :sabu)..............മോഹന്‍ലാലിന്‍റെ ‘ഫ്ലാഷ്’ എന്ന പടമായിരുന്നു അവസാനം കളിച്ചത്... ഒരു നാടന്‍ തിയേറ്റര്‍ സംസ്കാരം ചരമമടഞ്ഞു എന്നല്ലാതെ എടച്ചേരി ഗ്രാമം ഇന്നും വലിയ മാറ്റം ഇല്ലാതെ അതിന്‍റെ പഴയ സൌന്ദര്യത്തില്‍ ഞെളിഞ്ഞു തലയുയര്‍ത്തി നില്ക്കുന്നുണ്ട് എന്നാണ് ആശ്വാസം.......!!       

Thursday, 13 February 2014

വാലെന്‍ന്‍റെന്‍ ഓര്‍മ്മകള്‍......!!



എനിക്ക് ആദ്യമായി പ്രണയം(അങ്ങനെ പറയാമോ അറിയില്ല...) തോന്നിയത് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.. ഒരു എട്ടാം ക്ലാസ്കാരിയെ....!.....നാട്ടിന്‍പുറത്തെ ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍(പുറമേരി) ആയിരുന്നു ഞാന്‍ പഠിച്ചത്............. ഉറ്റ ചങ്ങാതി റനീഷ്ന്‍റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു അവള്‍....ഉണ്ടകണ്ണും നീളന്‍ ചുരുള മുടിയും തുളസികതിരൊക്കെ ചൂടിയ... ഒരു കുട്ടി......ഞാന്‍ ആണെകില്‍ എല്ല് പുറത്ത് കാണുന്ന വിധം മെലിഞ്ഞുണങ്ങി ഈര്‍ക്കില്‍ പരുവം ആയിരുന്നു.......വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ കീറി മുറിഞ്ഞ ബാഗും തൂക്കി കുമാരേട്ടന്‍റെ മിട്ടായി പീഠികയിലേക്ക് ഓടും.....സ്കൂള്‍ വിട്ടാല്‍ പിള്ളേരൊക്കെ അത് വഴിയാണ് പോകുന്നത്....അവളും അത് വഴി ആണ് പോകാറ്‌......കുമാരേട്ടന് വെപ്പ്മുടിയായിരുന്നു........കടയില്‍ കടല നിറച്ച കുപ്പികള്‍ ... പച്ച,ചുവപ്പ്..മഞ്ഞ നിറത്തിലുള്ള കടലകള്‍... ഒരു ബ്രാണ്ടികുപ്പിയുടെ ചെറിയ മൂടി(ടോപ്പ്) എപ്പോഴും കടല ഇട്ടു വച്ച കുപ്പികളില്‍  കാണും............ അന്‍പതു പൈസയ്ക്ക് കടല എന്ന് പറയുമ്പോള്‍....ഒരു മൂടി  നിറയെ കടല തരും...”കുമാരേട്ടാ കുറച്ചൂടെ ഇടു “.. എന്ന് പറയുമ്പോള്‍ ഒരു നുള്ള് കടല വീണ്ടും തരും.........! കുറെ പൈസ കയ്യില്‍ ഉള്ള ദിവസം ആണെകില്‍ ഒന്നര രൂപയ്ക്ക് ഒരു സോഡയും കുടിക്കും....
............
................................  കടലയും കുറിച്ച് കൊണ്ടിരിക്കുമ്പോള്‍ അവള്‍ വരുനുണ്ടാകും , തല ഉയര്‍ത്തി വച്ചുള്ള നടത്തം കണ്ടാല്‍ സ്ഥലം എം.എല്‍.എ യുടെ ചെറുമോള്‍ ആണെന്നെ പറയു.............. ഇന്നേവരെ നേരിട്ട് സംസാരിച്ചിട്ടില്ല.. ..... എത്ര ദിവസമായി ഇവിടെ ഇങ്ങനെ വന്നു ഒന്നും പറയാതെ മടങ്ങുന്നു..........ഇന്നെങ്കിലും എന്തെങ്കിലും പറഞ്ഞേ തിരൂ..........  എന്‍റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങും......

 ശരീരമാകെ ഒരു തണുത്ത മരവിപ്പ്....  അടുത്തേക്ക് പോയാലോ..? ... വേണ്ട ആരെങ്കിലും കണ്ടാല്‍ .. മോശമാവും ...... പിള്ളേരൊക്കെ കളിയാക്കും..... ഇനി എന്തെകിലും പറഞ്ഞു അവള്‍ക്ക് ദേഷ്യം വന്നല്ലോ....? അമ്മോ........... അവള്‍ ഒരു ചവിട്ടു തന്നാല്‍.... അതുമല്ലെങ്കില്‍ ഒന്ന് തുമ്മിയാല്‍ ഞാന്‍ തെറിച്ചു ദൂരെ പോകും.............   ഇത്യാദി വിചാരങ്ങള്‍ മന്ത്രികുമ്പോഴേക്കും അവള്‍ ദൂരെ എത്തിയിരിക്കും.......... ഓരോ ദിവസവും അവള്‍ ദൂരെ അകന്നു അകന്നു പോയി കൊണ്ടിരികുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല.... ഇന്നവള്‍ എവിടെ ആണെന്നോ എനൊന്നും അറിയില്ല..... റനീഷും എവിടെ ആണെന്ന് അറിയില്ല...... . പതിമൂന്നു വര്‍ഷം മുമ്പേ ഉള്ള ഓര്‍മ്മകലാണ്........ ഫേസ്ബുക്കില്‍ തിരകിയിരുന്നു ..കണ്ടെത്താന്‍ കഴിഞ്ഞില്ല.....

........................ഈ അടുത്ത് വീണ്ടും സ്കൂളിലേക്ക് പോയപ്പോള്‍ അപരിചിതത്വം തോന്നി ..ഞാന്‍ പഠിച്ച സ്കൂള്‍ ആണെങ്കില്‍ ഇന്ന് അത് വേറെ ആരുടെയൊക്കെയോ മാത്രമാണ് എനൊക്കെ തോന്നി....കുമാരേട്ടന്‍റെ പീഠികയ്ക്കൊന്നും വലിയ മാറ്റം ഇല്ല......ആ വെപ്പ് മുടി പോലും അതെ പോലെ ഇരിക്കുന്നു.....എന്നെ ഓര്‍മ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് “ഇല്ല” എന്ന് പറഞ്ഞു.... എന്നോട്  ഇപ്പൊ എന്ത് ചെയുന്നു എന്നൊക്കെ ചോദിച്ചു............സ്കൂളിനു അടുത്തൊക്കെ കുറെ നടന്നു ..അവളെ കത്തു നിന്ന...... കൂടുകാര്‍ക്കൊപ്പം കളിച്ചു നടന്ന വഴികളിലൂടെ വീണ്ടും നടന്നു.........ഒടുവില്‍ ഓര്‍മ്മകള്‍ മാത്രം മരിക്കാതെ മനസ്സില്‍ കിടക്കുമ്പോള്‍.... പ്രണയത്തിനായ്‌ മരണം വരിച്ച  വിശുദ്ധ വലെന്‍ന്‍റെനെ ഏവരും ഇന്ന് സ്മരിക്കുമ്പോള്‍....ഒരു പിടി ഓര്‍മകളുമായി ഞാനും അതില്‍ പങ്കു ചേരുന്നു.................!!...

Tuesday, 31 July 2012

ഇന്ന് എന്‍റെ ജന്മദിനം...24 വര്‍ഷത്തെ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍

                  നീണ്ട 24 വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു പോയി നോക്കിയാല്‍ അത് നേട്ടങ്ങളുടെയും പരാജയങ്ങളുടെയും ,കല്ലും മുള്ളും ഇടയില്‍ മുല്ലപൂവും നിറഞ്ഞു നില്‍ക്കുന്ന വഴികളാന്നു  മനസ്സില്‍ കൂടി കടന്നു പോകുന്നത്.
                        എടച്ചേരി എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ചെറിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.. ഇതൊരു മനുഷ്യരെയും പോലെ ബാല്യകാലത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ എന്‍റെ മനസ്സില്‍ വരുന്ന ചിത്രം ,വീടിനു അടുത്തുള ഒരു ചെറിയ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഒന്നാം ദിവസം അമ്മ എന്നെ തനിച്ചാക്കി ഓടി മറഞ്ഞപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി മറ്റുള്ളവരേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞ ഓര്‍മയാണ്.ഇപ്പൊ 24 വര്‍ഷം കഴിഞ്ഞിട്ടും ഒരു മേച്ചുരിറ്റിയുള്ള യുവാവ് ആയി മാറാന്‍ ശ്രമിക്കുമ്പോള്‍,പഴയ ജീവിതത്തിലെ പല കാര്യങ്ങളും വളരെ വിചിത്രമായി നോക്കി കാണാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റും ശരിയും മനസിലാകുന്നത്.പ്ലസ്‌ ടു കഴിഞ്ഞു ഡിപ്ലോമക്കോ സാധ ഡിഗ്രിക്കോ പഠിക്കാന്‍ പോവുകയായിരുന്ന ഞാന്‍ ,ബി.ടെക്കില്‍ എത്തി.,അതിന്‍റെ അവസാന നാളുകളില്‍ പഠനം ഒരു മോക്ഷം കിട്ടാത്ത  തീരാശാപം പോലെ അനുഭവപെട്ട അവസ്ഥയില്‍ നിന്ന് വീണ്ടും പഠിക്കാന്‍ വേണ്ടി ,ഇന്ന് ഒരു എം.ടെക് സീറ്റിനു വേണ്ടി എന്‍.ഐ.ടി കളില്‍ അലയുന്ന ഒരു മനുഷ്യനായി ഞാന്‍ മാറിയത് വിധിയുടെയും നിലനില്‍പിന്‍റയും പേരിലാണ് .,..
                              ഇന്ന് എന്‍റെ ബെര്‍ത്ത്‌ ഡേ മാത്രമല്ല ജീവിതത്തില്‍ ആദ്യമായി കിട്ടിയ   ജോലി ഉപേക്ഷിക്കാന്‍ പോകുകയാണ് . ..ഹൈസ്പീഡ്‌ ഇന്‍റര്‍നെറ്റ്‌ന്‍റെയും  ഹൈസ്പീഡ്‌ ഫാനിന്‍റെയും ചുവട്ടിലിരുന്ന് ഫെസ്ബുകിലും ഗൂഗിളിലും  കറങ്ങിനടന്ന....ഞാനിപ്പോ ഇരിക്കുന്ന ഈ കസേരയില്‍ നാളെ പുതിയ ഒരാള്‍ ഇരിക്കാന്‍ പോകുകയാണ് ...ഒരു മനുഷ്യനെ സംബധിച്ചു ജീവിതത്തില്‍ കിട്ടാവുന്ന വലിയൊരു ഭാഗ്യമാണ് ഒരു ഗവ.ഓഫീസില്‍ ജോലി ചെയുക എന്നത്...താല്‍കാലിക ജോലി ആയിരുന്നുവെങ്കിലും ആ ഒരു ഭാഗ്യം ചെയ്ത കാലം ഇന്ന് അവസാനിക്കാന്‍ പോകുന്നു...നാളെ ആഗസ്റ്റ്‌ 1 ....എം.ടെക് അവസാന അലോട്ട്‌മെന്റ്‌ ...സീറ്റ്‌ കിട്ടിയില്ലെങ്കില്‍  ജോലിയും പഠിപ്പും ഇല്ലാതെ വെറുതെ വീട്ടില്‍  ഇരിക്കേണ്ടിയും വരും ....

                                                    ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രധിസന്ധികളും ഉണ്ടാക്കുമ്പോള്‍ ഞാന്‍ അമ്മയോട്‌ പറയാറുണ്ട്..നമ്മളെക്കാള്‍ പ്രയാസങ്ങള്‍ അനുഭവിക്കുനവരെ ഓര്‍മിച്ചാല്‍ മതിയെന്നു..2 നേരം പോലും ആഹാരം കിട്ടാത്തവര്‍ ,മാറാരോഗം വന്നവര്‍,മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ചു പോയ സാധുജനങ്ങള്‍ ,തല ചായ്ക്കാന്‍ കൂര ഇലാതെ മഴയും വെയിലുമെറ്റ്   പീടികതിണയിലും വഴിയരികിലും കിടക്കേണ്ടി വരുന്നവര്‍..ഇവരെ പറ്റി ഓര്‍ത്താല്‍ നമുക്ക്‌ മനസ്സിലാകും നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ അണെന്നും സ്വര്‍ഗീയ ജീവിതം നയിക്കുന്നവരന്നെന്നും ..ആശംസിക്കാനും ആഘോഷിക്കാനും  ആരും ഇല്ലെങ്കിലും   അവര്‍ക്കും  പിറന്നാള്‍ ഉണ്ടാകില്ലേ..?..അതും അല്ലെങ്കില്‍ അവര്‍ അറിയാതെ അവരുടെ
എത്രയോ പിറന്നാള്‍ ദിനങ്ങള്‍ കടന്നുപോയതാകാം ..
                                  എന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍  ആശംസകള്‍ നേര്‍ന്ന എന്‍റെ എല്ലാ പ്രിയപ്പെട്ട ഫേസ്‌ബുക്ക്‌ കൂട്ടുകാര്‍ക്കും നന്ദി നേരുന്നു ...കിട്ടാതെ പോയ ഒരു പ്രിയപ്പെട്ട  ഫ്രെണ്ടിന്‍റെ ആശംസകളെക്കാള്‍ എനിക്ക് പ്രിയപെട്ടത്‌ നിങ്ങള്‍ തന്ന  ആശംസകള്‍തന്നെ.... :)