Tuesday 25 February 2014

മുട്ട വിറ്റ് ജാനകിക്കുട്ടിയെ കാണാന്‍ പോയത്.....



ഓര്‍മ വച്ച കാലം മുതലേ തുടങ്ങിയതാണ് ...വീട്ടില്‍ ഇരുന്നു ടി.വിയില്‍ സിനിമ കാണാതെ ടാക്കീസില്‍ തന്നെ പോയി അവ ആസ്വദിക്കുന്ന ശീലം...... ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ....  “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമ എടച്ചേരിയിലെ വീചി ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന സമയം.................... ഞാനും എന്‍റെ ചേച്ചിയും സിനിമ പോയി കാണാന്‍ തീരുമാനിച്ചു....................എന്നാല്‍ കയ്യില്‍ പൈസ ഇല്ല... അന്നന്നു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത കാലമായതിനാല്‍ അമ്മയോട് ചോദിച്ചാല്‍ സ്ഥിരം ഡയലോഗ് കേള്‍ക്കേണ്ടി വരും.......... “ പോയി വല്ലതും പഠിക്കെടാ... സിനിമയ്ക്ക് പോകുന്നു....”.................................... ചില്ലറ തുണ്ടുകള്‍ സൂക്ഷിച്ചു വച്ച ചില്ലറപെട്ടി മുമ്പേ പൊട്ടിച്ചു ചിലവായി പോയിരുന്നു........... (ഞങ്ങളുടെ നാട്ടില്‍ ‘തൂത്തി’ എന്നാണ് ചില്ലറ പെട്ടിക്ക് പറയുന്നത് .......................ഒഴിഞ്ഞ കുട്ടികൂറ പൌഡര്‍ കുപ്പി തുള്ളയിട്ടു എവിടെയെകിലും കുഴിച്ചിടും, ഇടയ്കിടെ പൈസ എടുത്തു പോകാതിരിക്കാനാണ്‌ കുഴിച്ചിട്‌ന്നത്... ..................................  കാക്കനൂര്‍ തിറഉത്സവത്തിനും  ഓര്‍ക്കാട്ടേരി ചന്തയ്ക്കും ചിലവാക്കാന്‍ വേണ്ടി മാത്രമായിരുന്നു തൂത്തി..)..................................പൈസക്ക് വേറെ വഴി ഇല്ലാത്തതിനാല്‍ ഒടുവില്‍ അവസാനത്തെ അടവെന്ന നിലയില്‍ വീട്ടിലെ കോഴി ഇടുന്ന മുട്ടയൊക്കെ അമ്മ കാണാതെ മോഷ്ടിച്ച് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങി......!................................... മുട്ടയെല്ലാം എടുത്ത് അങ്ങാടിയില്‍ പോയി ഒരു മുട്ടയ്ക്ക് ഒന്നര ഉരുപ്പിക വച്ച് ചാത്തുവെട്ടന്‍റെ കടയില്‍  വിറ്റു ..അതിന്‍റെ കൂടെ കുറച്ചു നാണയതുണ്ടുകളും കൂടിയിട്ടു ഞങ്ങള്‍ ജാനകിക്കുട്ടിയെ കാണാന്‍ പോയി................................
..........മുന്‍സീറ്റില്‍ ആറു രൂപയും പിന്നില്‍ ഇരുന്നു കാണാന്‍ പത്ത്  രൂപയുമായിരുന്നു ടിക്കറ്റ്‌ ചാര്‍ജ്........മുട്ട വിറ്റ് സിനിമ കാണാന്‍ പോയ ആ കാലം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല....ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം... !

...................................വീചി ടാക്കീസെന്നാല്‍ ഇന്നും എടച്ചേരിക്കാര്‍ക്ക് ഒരു നോസ്റ്റ്ള്‍ജിയയാണ്...ചിതലരിച്ചു പിടിച്ച നിലയില്‍ ഇന്നും ഒരു സ്മാരകം പോലെ എടച്ചേരിയുടെ ഹൃദയഭാഗത്ത് വീചി ടാക്കീസുണ്ട്....ചാനലുകളില്‍ നിറയെ സിനിമകളും മള്‍ട്ടിപ്ലെക്സ് തീയറ്ററുകളും വന്നതോടെ നശിച്ചു പോയ അനേകം കുഞ്ഞുതിയേറ്ററുകളില്‍ ഒന്ന് മാത്രം...........ദത്തെടുത്തു വളര്‍ത്താന്‍ ആരുമില്ലാതെ ഒരു അനാഥനെ പോലെ കിടക്കുന്നു....പണ്ട് സിനിമകള്‍ വന്നാല്‍ നാലു ദിവസം മാത്രമേ ഓടുളു..എന്നാല്‍ നല്ല സിനിമകള്‍ ആണെകില്‍ രണ്ടും മൂന്നും ആഴ്ചകള്‍ കളിക്കും...എല്ലാ ചൊവ്വ-വെള്ളി ദിവസങ്ങളിലും പുതിയ സിനിമകള്‍ വരും....ഓണം വിഷു ദിവസങ്ങളില്‍ അല്ലാതെ വളരെ അപൂര്‍വ്വമായേ ടാക്കീസ് നിറയാറുളു......എട്ടോ പത്തോ പേരു കാണാന്‍ വന്നാലും സിനിമ പ്രദര്‍ശിപ്പിക്കുമായിരുന്നു...... ഒടുവില്‍ പ്രേക്ഷകര്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു...സിനിമ കാണാന്‍ ആളില്ലാതെ ആയപ്പോള്‍ അവസാനം അടച്ചു പൂട്ടേണ്ടി വന്നു.. മൂന്ന് വര്‍ഷം മുമ്പേ എടുത്ത ചിത്രമാണ്‌ മുകളില്‍ കാണുന്നത് (photo courtesy :sabu)..............മോഹന്‍ലാലിന്‍റെ ‘ഫ്ലാഷ്’ എന്ന പടമായിരുന്നു അവസാനം കളിച്ചത്... ഒരു നാടന്‍ തിയേറ്റര്‍ സംസ്കാരം ചരമമടഞ്ഞു എന്നല്ലാതെ എടച്ചേരി ഗ്രാമം ഇന്നും വലിയ മാറ്റം ഇല്ലാതെ അതിന്‍റെ പഴയ സൌന്ദര്യത്തില്‍ ഞെളിഞ്ഞു തലയുയര്‍ത്തി നില്ക്കുന്നുണ്ട് എന്നാണ് ആശ്വാസം.......!!       

2 comments: