Tuesday 31 July 2012

ഇന്ന് എന്‍റെ ജന്മദിനം...24 വര്‍ഷത്തെ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍

                  നീണ്ട 24 വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു പോയി നോക്കിയാല്‍ അത് നേട്ടങ്ങളുടെയും പരാജയങ്ങളുടെയും ,കല്ലും മുള്ളും ഇടയില്‍ മുല്ലപൂവും നിറഞ്ഞു നില്‍ക്കുന്ന വഴികളാന്നു  മനസ്സില്‍ കൂടി കടന്നു പോകുന്നത്.
                        എടച്ചേരി എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ചെറിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.. ഇതൊരു മനുഷ്യരെയും പോലെ ബാല്യകാലത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ എന്‍റെ മനസ്സില്‍ വരുന്ന ചിത്രം ,വീടിനു അടുത്തുള ഒരു ചെറിയ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഒന്നാം ദിവസം അമ്മ എന്നെ തനിച്ചാക്കി ഓടി മറഞ്ഞപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി മറ്റുള്ളവരേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞ ഓര്‍മയാണ്.ഇപ്പൊ 24 വര്‍ഷം കഴിഞ്ഞിട്ടും ഒരു മേച്ചുരിറ്റിയുള്ള യുവാവ് ആയി മാറാന്‍ ശ്രമിക്കുമ്പോള്‍,പഴയ ജീവിതത്തിലെ പല കാര്യങ്ങളും വളരെ വിചിത്രമായി നോക്കി കാണാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റും ശരിയും മനസിലാകുന്നത്.പ്ലസ്‌ ടു കഴിഞ്ഞു ഡിപ്ലോമക്കോ സാധ ഡിഗ്രിക്കോ പഠിക്കാന്‍ പോവുകയായിരുന്ന ഞാന്‍ ,ബി.ടെക്കില്‍ എത്തി.,അതിന്‍റെ അവസാന നാളുകളില്‍ പഠനം ഒരു മോക്ഷം കിട്ടാത്ത  തീരാശാപം പോലെ അനുഭവപെട്ട അവസ്ഥയില്‍ നിന്ന് വീണ്ടും പഠിക്കാന്‍ വേണ്ടി ,ഇന്ന് ഒരു എം.ടെക് സീറ്റിനു വേണ്ടി എന്‍.ഐ.ടി കളില്‍ അലയുന്ന ഒരു മനുഷ്യനായി ഞാന്‍ മാറിയത് വിധിയുടെയും നിലനില്‍പിന്‍റയും പേരിലാണ് .,..
                              ഇന്ന് എന്‍റെ ബെര്‍ത്ത്‌ ഡേ മാത്രമല്ല ജീവിതത്തില്‍ ആദ്യമായി കിട്ടിയ   ജോലി ഉപേക്ഷിക്കാന്‍ പോകുകയാണ് . ..ഹൈസ്പീഡ്‌ ഇന്‍റര്‍നെറ്റ്‌ന്‍റെയും  ഹൈസ്പീഡ്‌ ഫാനിന്‍റെയും ചുവട്ടിലിരുന്ന് ഫെസ്ബുകിലും ഗൂഗിളിലും  കറങ്ങിനടന്ന....ഞാനിപ്പോ ഇരിക്കുന്ന ഈ കസേരയില്‍ നാളെ പുതിയ ഒരാള്‍ ഇരിക്കാന്‍ പോകുകയാണ് ...ഒരു മനുഷ്യനെ സംബധിച്ചു ജീവിതത്തില്‍ കിട്ടാവുന്ന വലിയൊരു ഭാഗ്യമാണ് ഒരു ഗവ.ഓഫീസില്‍ ജോലി ചെയുക എന്നത്...താല്‍കാലിക ജോലി ആയിരുന്നുവെങ്കിലും ആ ഒരു ഭാഗ്യം ചെയ്ത കാലം ഇന്ന് അവസാനിക്കാന്‍ പോകുന്നു...നാളെ ആഗസ്റ്റ്‌ 1 ....എം.ടെക് അവസാന അലോട്ട്‌മെന്റ്‌ ...സീറ്റ്‌ കിട്ടിയില്ലെങ്കില്‍  ജോലിയും പഠിപ്പും ഇല്ലാതെ വെറുതെ വീട്ടില്‍  ഇരിക്കേണ്ടിയും വരും ....

                                                    ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രധിസന്ധികളും ഉണ്ടാക്കുമ്പോള്‍ ഞാന്‍ അമ്മയോട്‌ പറയാറുണ്ട്..നമ്മളെക്കാള്‍ പ്രയാസങ്ങള്‍ അനുഭവിക്കുനവരെ ഓര്‍മിച്ചാല്‍ മതിയെന്നു..2 നേരം പോലും ആഹാരം കിട്ടാത്തവര്‍ ,മാറാരോഗം വന്നവര്‍,മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ചു പോയ സാധുജനങ്ങള്‍ ,തല ചായ്ക്കാന്‍ കൂര ഇലാതെ മഴയും വെയിലുമെറ്റ്   പീടികതിണയിലും വഴിയരികിലും കിടക്കേണ്ടി വരുന്നവര്‍..ഇവരെ പറ്റി ഓര്‍ത്താല്‍ നമുക്ക്‌ മനസ്സിലാകും നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ അണെന്നും സ്വര്‍ഗീയ ജീവിതം നയിക്കുന്നവരന്നെന്നും ..ആശംസിക്കാനും ആഘോഷിക്കാനും  ആരും ഇല്ലെങ്കിലും   അവര്‍ക്കും  പിറന്നാള്‍ ഉണ്ടാകില്ലേ..?..അതും അല്ലെങ്കില്‍ അവര്‍ അറിയാതെ അവരുടെ
എത്രയോ പിറന്നാള്‍ ദിനങ്ങള്‍ കടന്നുപോയതാകാം ..
                                  എന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍  ആശംസകള്‍ നേര്‍ന്ന എന്‍റെ എല്ലാ പ്രിയപ്പെട്ട ഫേസ്‌ബുക്ക്‌ കൂട്ടുകാര്‍ക്കും നന്ദി നേരുന്നു ...കിട്ടാതെ പോയ ഒരു പ്രിയപ്പെട്ട  ഫ്രെണ്ടിന്‍റെ ആശംസകളെക്കാള്‍ എനിക്ക് പ്രിയപെട്ടത്‌ നിങ്ങള്‍ തന്ന  ആശംസകള്‍തന്നെ.... :) 
                                               

Thursday 7 June 2012

ഒരു മെന്‍സ്‌ ഹോസ്റ്റലിലെ രാസലീലകള്‍ - ഒന്നാം ഭാഗം

അനുഭവിക്കുമ്പോള്‍ മനസ്സിന് ഒരു പാട് സന്തോഷം നല്‍കുന്ന കാര്യങ്ങളും  അതിലേറെ നൊമ്പരങ്ങളും ആണ് ഓരോ ഹോസ്റ്റല്‍ ലൈഫിനും പറയാന്നുള്ളത്.....കോളേജ് ഹോസ്റ്റല്‍ പടിയിറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ആ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ എല്ലാം  തന്നെ മധുരമായ ഓര്‍മ്മകള്‍ ആയി തോന്നുന്നു..

 തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ 2011ല്‍ പുറത്തിറങ്ങിയ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്ളില്‍ പലരും ഇന്നു പല സ്ഥലങ്ങളില്‍ ജോലികളിലും തിരക്കുകളിലും ഉപരിപഠനത്തിലും ജീവിക്കുകയാണ് ..ഈ ബ്ലോഗ്‌ വായിക്കുന്ന ആര്‍കെങ്കിലും വ്യക്തിപരമായി വിഷമം അനുഭവപെടുന്നു എങ്കില്‍ ഞാന്‍ ആദ്യമേ ഒരു കാര്യം പറയാം...ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അല്ല.....എന്‍റെ ഹോസ്റ്റല്‍ ലൈഫില്‍ കടന്നു പോയ ഒരു പിടി നല്ല കൂട്ടുകാര്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചതേ ഉള്ളു.....നിങ്ങളോടൊക്കെ എന്‍റെ മനസ്സ്‌ നിറയ്യെ സ്നേഹവും അതിലുപരി നിങ്ങളെ പിരിഞ്ഞിരിക്കുന്നത്തില്‍ നൊമ്പരവും അനുഭവിക്കുന്നുണ്ട്..!

                       

                നാലു ബ്ലോക്കുകളില്‍ ആയിരുന്നു മെന്‍സ്‌ ഹോസ്റ്റല്‍ ജീവിതം...സിവിലിലെ കൂട്ടുകാര്‍ കൂടുതലും B-BLOCK ല്‍ ആയിരുന്നു...ഇത്തിരി ദൂരയായി സി-ബ്ലോക്കില്‍ ജിന്സനും സല്‍മാനും..പൊതുവേ മെക്ക് കാരോടും ഇ.സി. കാരോടും കൂടെ ആയിരുന്നു റോമല്‍ന്‍റെ ജീവിതം...എക്സാം ടൈം ആയാല്‍ അപ്പൊ വരും നന്നായി പഠിക്കുന്ന എന്നെയും ഇക്കയെയും ശല്യം ചെയ്യാന്‍.....
             "സാനു പഠിക്കുകയന്നോ...വല്ലോം പറഞ്ഞു താ...അല്ലേല്‍ വാ നമുക്ക്‌ ഒരുമിച്ച് പഠിക്കാം...."....എങ്ങനെ....ഞാന്‍ പഠിപ്പിച്ചു കൊടുക്കുന്നത് അവനു പണ്ടേ ദഹിക്കൂല...എന്നെ ഇത്രയധികം വിമര്‍ശിച്ചു നേരെയാക്കാന്‍ ശ്രമിച്ച വേറെ വ്യക്തി ഉണ്ടാവില്ല...രാജിമോള്‍ എന്ന ആയുധം കയ്യില്‍ ഉള്ളത്‌ കൊണ്ട് കുറെ കാലം റോമല്‍നോട്‌ പിടിച്ചു നിന്നു എന്നതാന്നു സത്യം...ക്ലാസ്സില്‍ പൊതുവേ ലേറ്റ് ആയിട്ടാണ് ഞാനും റോമലും പോകാറു....1st പിരീഡ് തുടങ്ങിയാല്‍   പോലും അവന്‍ ബാത്ത്റൂമില്‍ നിന്നു പുറത്ത്‌ വന്നിട്ടുണ്ടാകില്ല..അര മണിക്കൂര്‍ വരെ ബാത്ത്റൂമില്‍ കുളിക്കുന്ന ഒരു പ്രത്യേക ജീവി ആരെന്നു ചോദിച്ചാല്‍ സംശയം വേണ്ട....!!!




ഇവന്‍റെ കൂടെ കുറച്ചു കാലം എ.വി യും ഉണ്ടായിരുന്നു..ജോസെഫും റോമലും കൂടി പാവം എ.വി യെ ചവിട്ടി പുറത്താക്കി ...പാവം രാഹുല്‍ എ.വി.....അന്നു അവന്‍ അടിച്ച ഡയലോഗ് ഇന്നും എനിക്ക് ഓര്മ ഉണ്ട്..." ചാക്കോച്ചിയെ വച്ച് അങ്ങ് ഉണ്ടാക്കാമെന്ന് കരുതിയോ....?................."....ഇത് അവന്‍റെ സ്ഥിരം നമ്പരാ...തരം കിട്ടുമ്പോഴെല്ലാം എടുത്ത് ഇട്ടു അടിക്കാന്‍ എ.വി ക്ക് കുറെ ഡയലോഗുകള്‍ ഉണ്ട്....ഡയലോഗ് എഴുതുനതിലും ഫിലിം , സ്ട്രീറ്റ്‌ പ്ലേ ഡയറക്റ്റ് ചെയ്യുനതിലും മിടുക്കന്‍ ആയിരുന്നു റോമല്‍....
.."   ...റോമല്‍ ജോസ് പൂര്‍ത്തി ആവാതെ പോയ " ചക്ക " എന്ന ക്യാമ്പസ്‌ ഫിലിം നമുക്ക്‌ കമ്പ്ലീറ്റ്‌ ചെയണ്ടേ?....    അളിയാ.... മറക്കില്ല നമുടെ മൈം ഡ്രാമയും സ്ട്രീറ്റ്‌ പ്ലയും....!!  സ്ടീറ്റ് പ്ലേയില്‍ സരിഷിന്റെ ആക്ടിംഗ് ....ഹ്ഹോ ഇറ്റ്‌ വാസ്‌ഹോറിബിലള്‍...!!!..ടെബ്ലോ യില്‍ ഋതിക് തന്നെ ആയിരുന്നു താരം...
     

                    

           എക്സാം സമയം ആയിരുന്നു ഏറ്റവും വെറുക്കപ്പെട്ട കാലം...ഹ്ഹോ ഈ എക്സാം ഇല്ലെങ്ങില്‍ എന്ത് സുഖംതന്നെ ......................ചിതല്‍ പിടിച്ച കുറെ ടെക്സ്റ്റ്‌ ബുക്കുമായി ഡേ-സ്കോളര്‍സ് എം.എച്ച്  ലേക്ക് വരും....................
                                     
ഒരു വസ്തു തിന്നാന്‍ കൊണ്ട് വരില്ല................................മീശ,അജിത്‌,വിവേക്‌ ,ലിജോ,കിരണ്‍,നിസാര്‍,സുബിന്‍,ജംഖോ,ബാസര്‍,സരിഷ്,നാരായണന്‍,രാഹുല്‍ അലെപ്പി,രഗൂ ......എല്ലാവരും നല്ലവരാ........ചോറ്റുപാത്രത്തില്‍ അജിത്‌ വലതും കൊണ്ട് വരും സുബിനും മീശയും വല്ലപ്പോഴും കൊണ്ട് വന്നാല്‍ ആയി ....ഞാനും ഇക്കയും അതില്‍ കയ്യിട്ട് വാരും...........................!



എന്നാലും മെസ്സില്‍ രാത്രി ഫുഡിന്റെ ടൈം ആയാല്‍ ഇവന്മാര്‍ കയ്യും കഴുകി വരും..കയ്യിട്ട് വാരാന്‍...എന്നാലും അതിന്‍റെ അത്രേം സുഖം വേറെ എവിടയും കിട്ടുല..................മെസ്സിന്റെ സൈഡില്‍ ഇരുട്ടത്ത് ഇരുന്നു ഒരു പാത്രത്തില്‍ 2-3 പേരു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്....വൈകുന്നേരം ടീ ടൈമില്‍ എസ്.ആര്‍.കെ ഒരു ഉള്ളുപ്പും ഇലാതെ മീശയ്ക്കും വിവേകിനും വേണ്ടി 3-4 തവണ പഴംപൊരി മോഷ്ട്ടിക്കുനതും ചായ മേടിക്കുന്നതും...അതൊക്കെ വല്യ രസം ആയിരുന്നു....ഫീസ്റ്റ് ന്‍റെ ദിവസം ഞാനും ഇക്കയും ഇവന്മാരോന്നും കാണാതെ ഒരുമിച്ച് പോയി കഴിക്കും.......
എം.എച്ച് ലെ ഏറ്റവും വലിയ ഫുഡ്‌ വീരന്‍ സല്‍മാന്‍ തന്നെ ആയിരുന്നു....പണ്ട് സല്‍മാന്‍റെ വീട്ടില്‍ പോയതും...ഗിഫ്റ്റ്‌ കൊടുത്തതും..അടിപൊളി ബിരിയാണി കഴിച്ചതും മറക്കാന്‍ പറ്റില്ല...






                         എല്ലാവരെയും ഒരുമിച്ച് കാണാന്‍ സാധിക്കുന്ന സ്ഥലം ആയിരുന്നു റീഡിംഗ് റൂം ... ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ദേശാഭിമാനിയും പിടിവലി കൊണ്ട് കീറി കിടക്കുന്ന മനോരമയും ഇവിടത്തെ സ്ഥിരം കാഴ്ച തന്നെ.ഇവിടെ എപ്പോഴും ഡിമാന്‍ഡ് ഫിലിം സപ്ലിമെന്ററി പേജിനു തന്നെ...മാദകസുന്ദരികളുടെ ഫോട്ടോ ഉള്ള ആ പേജ് ഉച്ച ആവുമ്പോ അപ്രത്യക്ഷമാവുകയും രാത്രി ജോമേഷിന്റെ ബെഡില്‍ പ്രത്യക്ഷമാവുകയും ചെയും.....ജോമേഷ്‌ ന്‍റെ റൂം ഒരു പൊതു സ്വത്ത്‌ പോലെയാണ്...ഇ.സി യിലെ എലാവരും അവിടെ ഉണ്ടാകും..അനൂപ്‌ ,അഖില്‍,വിനീഷ്‌, ബേബി,സുദീപ്‌,നോബിള്‍,സൈലോ,സഖാവ്,റിഷാദ്    .....പിന്നെ കൂട്ടിനു അജേഷ്‌ ബേബിയും( നമ്മുടെ സ്വന്തം കമല്‍ഹസന്‍ ഫാന്‍).................. അഖില്‍ മറന്നു കാണില്ല ഞാനും ബേബിയും കൂടി അവനെ 'മന്മഥന്‍അമ്പു'  കാണാന്‍ കൊണ്ട്  പോയതും ഞാനും ബേബിയും ഗിരിജ ടാകീസില്‍ കിടന്നുറങ്ങിയതും ... .....




                                        3gp യുടെ ആരാധകര്‍ ആയിരുന്നു M.H ബോയ്സില്‍ മിക്കവരും .....M.H മുഴുവന്‍  HD  തരംഗം  ഉണ്ടായപ്പോഴും മിക്കവരും  3gp വിട്ടില്ല... ഉപരാഷ്ട്രപതിയുടെ പേരു പോലും അറിയാത്ത ഒരു മനുഷ്യന് ലോകത്തിലെ മിക്ക porn സ്റ്റാര്‍സ്ന്‍റെയും  പേരും ജീവചരിത്രവും മനപ്പാഠമാണ്..സിവിലില്‍ ഉണ്ടായിരുന്ന ആ മഹാന്‍റെ പേരു ഞാന്‍ പറയുന്നില്ല ...തുപ്പി കാണിച്ചു തരാം...

                   "ആഭാസന്മാര്‍ നിങ്ങള്‍ക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ "... എന്ന് സ്ഥിരം പറയുന്ന ചില മാന്യ മഹാ പുരുഷന്മാരും ഉണ്ടായിരുന്നു ഹോസ്റ്റലില്‍ ... ജിന്സന്‍,സല്‍മാന്‍,അനീഷ്‌,ബീംജി,റപ്പായി,ബാലേട്ടന്‍,വിശ്വന്‍,...ഏതെങ്കിലും  ലാപ്പ് ഒറ്റയ്ക്ക്‌ കിട്ടിയാല്‍ അതിലെ തുണ്ട് മുഴുവന്‍ ഒറ്റഇരുപ്പില്‍ കണ്ടു തീര്‍ക്കുന്ന കിലാടികലാന്നു ഇവരൊക്കെ.....ഞാന്‍ ഉള്‍പെടെ.....!!!!







 .കാണാന്‍ കൊള്ളാവുന്ന ഏതേലും ഒരു പെണ്ണ് അതുവഴി പോയാല്‍ "അളിയാ...കൊള്ളാലോ ആ പീസ്‌ ?"...എന്ന് അഭിപ്രായം ചോദിക്കുന്നവനാ ജിന്സന്‍( മിക്ക ബോയ്സും അങ്ങനെ ആണ്‌)...അവനെ ഞാന്‍ ശെരിക്കും മനസ്സിലാക്കിയത്‌ ഒരുമിച്ച് ട്രെയിനില്‍ പോയപോഴാണ്ണ്‍.....ഇപ്പോഴും മനസ്സില്‍ തങ്ങി കിടക്കുന്ന ട്രെയിന്‍ യാത്രകള്‍ ആയിരുന്നു..മിക്കപ്പോഴും  ഞാന്‍ അവനെ മാക്സിമം മുതലാക്കി...ഇത്തിരി "ഡയലോഗ് " ആണെങ്കില്ലും ആളു പാവമാ...

                           അവന്‍റെ റൂംമെറ്റിന്‍റെ കാര്യം കേള്‍ക്കണോ..?...സ്വന്തമായി ഒരു ടെക്സ്റ്റ്‌ ബുക്ക്‌ പോലും കാശിറക്കി  മേടിക്കാത്ത മനുഷ്യനാ....തിരുവന്തപുരം പോയപ്പോ 30 ക്രൈം - ഫയര്‍ മാഗസിന്‍ ചുളു വിലയ്ക്ക്‌ മേടിച്ചു..!!!!...അതിനു ഷെയര്‍ ഇട്ട പാര്‍ടിയാ ശ്രീകു....( ചിപ്സും മിക്സ്ചരും മേടിക്കുമ്പോ കാശിറക്കത്ത അരുകീസാന്നു..)...
അതില്‍ ഇക്കാകും ഷയര്‍ ഉണ്ടെന്നാ കേട്ടത്... മഹാ കവി ശ്രീകുവിനെ ഒരിക്കലും മറക്കൂല ..."നാച്ചുറല്‍ ലവര്‍"...!! എര്‍ത്ത്‌ ഹവറിനു ഒരു മണിക്കൂര്‍ ലൈറ്റ്‌സ് എല്ലാം  ഓഫ്‌ ചെയ്യണം എന്നും പറഞ്ഞു മെസ്സേജ് അയച്ചിട്ട്... അവസാനം ഞാനും ബിലാലും ലൈറ്റ്‌ ഓഫ്‌ ചെയ്ത് ഇരുട്ടത്ത് ശ്രീകാന്തിന്‍റെ പഴയ"  സാഗരം " ഹോസ്റ്റലില്‍ പോയി നോക്കുമ്പോള്‍ കണ്ട കാഴ്ച.....ഹോ.....!!!   ശ്രീകാന്തിന്‍റെ റൂമില്‍ മാത്രം വെളിച്ചം..അവന്‍ അവിടെ ഇരുന്നു പഠിക്കുന്നു....!!!...അവന്‍ ഒരു ടൈപ്പാ ..പച്ചയായ മനുഷ്യന്‍.......ചെല്ലപോ പെട്ടന്ന് ചൂടാക്കും...പെട്ടെന്ന് തന്നുക്കും....സന്തോഷം വന്നാല്‍ കെട്ടി പിടിക്കും...( ഒരു സുഖം ഉള്ള കെട്ടി പിടിത്തം,....ഒരു തണല്‍ മരത്തെ കെട്ടി പിടിക്കും പോലെ...).....

                               ശ്രീകുവിനെ അധികം സുഖിപ്പിച്ചാലും കുഴപ്പാ....അവന്‍ ബാലേട്ടനെ പോലെ പാവമാ...പക്ഷെ ബാലേട്ടന്‍ കാശു ചോദിക്കും....കൊടുക്കാതിരിക്കാന്‍ കഴിയില്ല ...നിഷ്കളങ്ങമായ ചോദ്യം..." സാനു...ഒരു 100 എടുക്കാനുണ്ടോ?...."....അല്ലേല്‍ പള്ളിമൂല പോകുമ്പോ പറയും " ഡാ ...വരുമ്പോള്‍ ഒരു സിഗരറ്റ്‌ മേടിചോട്ടാ.."... ആ വാക്കുകളില്‍ എല്ലാവരും വീഴും...ഇത്തിരി സമയം പിടിച്ചാലും കൊടുത്ത കാശു തിരികെ തരും....ബാലേട്ടന്‍ മൊത്തം റോളിംഗ് തന്നെ...

                           രാത്രി ആയാല്‍ പ്രധാന ചര്‍ച്ച പൊളിറ്റിക്സ് തന്നെ...മിക്കവാറും ക്യാമ്പസ്‌ പൊളിറ്റിക്സ്....അത് അവസാനം ചെന്ന് ജി.ഇ.സി. യിലെ രാഷ്ട്രീയത്തില്‍ എത്തിച്ചേരും...ഉത്ഗാടനം ചെയ്യാനും അധ്യക്ഷ വഹിക്കാനും ബിലാലും സവാഫും ഉണ്ടാകും ,ഞാന്‍ ഒരു S.F.I ക്കാരന്‍ ആയതിനാല്‍ അത് അവസാനം SFI യില്‍ ചെന്നെത്തും ...2 പേരുംഎന്നെ അങ്ങനെ പലവട്ടം കൊല്ലാതെ കൊന്നിട്ടുണ്ട്....അങ്ങനെ അതൊക്കെ കേട്ട് കേട്ട് ഒരു ഉള്ളുപ്പും ഇലാത്ത ഒരു മനുഷ്യനായി തീര്‍ന്നു ഞാന്‍...





ഇടക്കൊക്കെ സംഘടനയിലെ ബുജിയായ മുഹ്സിന്‍ വരും ...എന്‍റെ കൂടെ നിന്ന് സംഘടനതത്വങ്ങള്‍ പറഞ്ഞ തര്‍കിക്കും...ബാലേട്ടന്‍ ഉണ്ടായിരുന്നു...അവന്‍ പിന്നെ ഒരു സിഗെരറ്റ് മേടിച്ചു കൊടുത്താല്‍ ആര്‍കുവേണ്ടിയും മുദ്രവാക്യം വിളിക്കും...ഹി ഹി ഹി...അനുഭാവികള്‍ ഉണ്ടായിരുന്നു...അമേഗും ശ്രീകാന്തും......എന്നെ പോലെ എല്ലാം കേട്ട് സഹിച്ചിരിക്കും .... അമേഗ് നെ പറ്റി എന്ത് വൃത്തികേടും ഞാന്‍ ഇവിടെ പറയും.....മണ്ടനാ....ഇപ്പോഴും മലയാളം വായിക്കാന്‍ അറിയില്ല..... :) 


             

  ഹോസ്റ്റല്‍ ലൈഫില്‍ ഏറ്റവും മറക്കാന്‍ ശ്രമിക്കുന്ന കാര്യം അമേഗും ബിലാലും തമ്മില്‍ ഉണ്ടായ ഇലെക്ഷന്‍ ആയിരുന്നു....എന്തിന്നു വേണ്ടിയാ മത്സരിച്ചത് എന്നത് ഞാന്‍ മറന്നു....ഹ്ഹോ എന്തൊകെ പുകില്‍ ആയിരുന്നു ഹോസ്റ്റലില്‍ ...ഐ വാസ്‌ അണ്ടര്‍ പ്രഷര്‍ ...!!! ചിലപ്പോള്‍ നമ്മള്‍ അങ്ങനായ എന്തിനോകെയോ വേണ്ടി വെറുതെ മത്സരിക്കും...കാലം കുറെ കഴിയുമ്പോള്‍ നമ്മെ പഠിപ്പിക്കും..എല്ലാം വെറുതെ ആയിരുന്നു എന്ന്...



                           ഹോസ്റ്റലില്‍ ഏറ്റവും പേടി സ്വപ്നം ആയിരുന്നു ബി.ബ്ലോക്ക്‌..അവിടെ ചെന്നാല്‍ അപ്പൊ ഉടുതുണി ഊരും...അത് കൊണ്ട് തന്നെ പാന്റ് ഇട്ടു മാത്രമേ ഞങ്ങള്‍ ബി-ബ്ലോക്കില്‍ പോകാറുള്ളൂ.ബി-ബ്ലോക്കിന്‍റെ കാര്യം പറഞ്ഞപോഴാണ് ഒരു അവതാരത്തെ ഓര്മ വന്നത്..... "  ജിഖില്‍ "..! ..




ഒന്നും പറയാനില്ല....ഒറ്റ വാക്കില്‍ പറഞ്ഞാല്‍ " ഒരു സംഭവം...."
എല്‍.പി , യു.പി പഠിക്കുന്ന കാലത്ത്‌ എക്സാം ദിവസം രാവിലെ നമ്മള്‍ ക്ഷേത്രത്തില്‍ പോകാറുള്ളത്‌  ഓര്‍മ്മയുണ്ടോ..?...അത് പോലെയാണ് എല്ലാ ബോയ്സും ബി-ടോപ്പില്‍ പോകുന്നത് ...അത് ഹോസ്റ്റലില്‍ ഒരുക്ഷേത്രം ആയിരുന്നു...പ്രതിഷ്ട്ട ജിഖിലും...!! എക്സാം ദിവസം രാവിലെ മിക്കവാറും അവസാനത്തെ സന്ദര്‍ശകര്‍ ബിലാലും സവാഫും തന്നെ...അവിടെയും ഉണ്ടായിരുന്നു നിരിശ്വരവാദികള്‍.....പഞ്ചാര,റപ്പായി,ബാലേട്ടന്‍,മുഹ്സിന്‍,ലുക്ക്‌......

   ദാ പിന്നേം മറന്നു ....ലുക്ക്‌ അഥവാ രാഹുല്‍ വി.മോഹന്‍...




അവന്‍ എക്സാം ടൈം ആയാല്‍ ഒരു പ്രത്യേക സ്വഭാവമാ..റൂമില്‍ ഓടി നടന്നു പഠിക്കും..അത് ഒരു ഒന്നൊന്നര പഠിപ്പ് അന്നേല്‍ സഹിക്കാം..ഇത് ഒരായിരം വട്ടം " മോഡലെസ് ഓഫ് ഇലസ്ടിസിടി ഈസ്‌ ദി  .....  മോഡലെസ് ഓഫ് ഇലസ്ടിസിടി ഈസ്‌ ദി ..... മോഡലെസ് ഓഫ് ഇലസ്ടിസിടി ഈസ്‌ ദി ..... മോഡലെസ് ഓഫ് ഇലസ്ടിസിടി ഈസ്‌ ദി ......"  മന്ത്രിച്ചു എക്സാം ഷീറ്റില്‍ കൊണ്ട് പോയി ചര്തിക്കും..ആന്‍സര്‍ ഷീറ്റ് വായിക്കാന്‍ അവനു പോലും കഴിയാറില്ല...എന്നാല്ലും പഹയന് മാര്‍ക്ക്‌ കിട്ടും...എന്താണാവോ അതിന്റെ രഹസ്യം....?...സി-ടോപ്പില്‍ ഈ പഹയനെ റൂമില്‍  3 മാസം സഹിച്ച എനിക്കും ലാസ്റ്റ്‌ ഇയര്‍ ഇവനെ സഹിച്ച രാഹുലിനും അവാര്‍ഡ്‌ തരണം.....
                                .                                                                                         (തുടരും......സ്നേഹത്തോടെ സനു എടച്ചേരി )

Wednesday 6 June 2012

അമ്മികുട്ടി

"എന്നും ഞാന്‍ അമ്മിയോടൊപ്പം ആയിരുന്നു ....
.....എന്നിട്ടും ഞാന്‍ എപ്പോഴും കുട്ടി മാത്രം ....."---  ഇടശ്ശേരി  ശ്രീകു  (S.R.K)  https://www.facebook.com/sreekanthedassery






Sunday 27 May 2012

പെട്രോള്‍ ഒഴിച്ച് ബൈക്ക് കത്തിക്കേണ്ടി വരുമോ?





Petrol price depends on several factors ..ക്രൂഡ്‌ ഓയില്‍ പ്രൈസും refined പ്രോഡക്റ്റ് പ്രൈസും ഡോളറിന്‍റെ മൂല്യവും ...വിശാലമായ നമ്മുടെ രാജ്യത്ത്‌ പെട്രോള്‍ വിതരണം ചെയ്യാന്‍ വല്യ പൈസ ചെലവ്‌ ആക്കുന്നു...മറ്റു രാജ്യത്തെ അപേക്ഷിച്ചു പൈസ കൂടാന്‍ ഒരു കാര്യം ഇതാന്നു..
        ഗ്യാസിനും diesel നും സബ്സിഡി പ്രഖ്യാപിക്കുന്ന ഗവണ്മെന്റ് പകരം അതിന്‍റെ ഭാരം ഒഴിവാക്കാന്‍ പെട്രോള്‍നു വില കൂട്ടുന്നു..ക്രൂഡ്‌ ഓയില്‍ വില്‍ക്കുന്നത്‌ ഡോളറില്‍ ആയതിനാല്‍ ഡോളറിന്‍റെ വില കൂടുനതും കുറയുന്നതും international marketil പെട്രോള്‍ വിലയെ ബാധിക്കുന്നു.ennal international marketil ക്രൂഡ്ഓയില്‍ വില വലിയ തോതില്‍ കൂടാതിരുന്നിട്ടുംപെട്രോളിന് വില കൂടി..ഡോളറിനു പഴയ 40 രൂപ ആയ സ്ഥാനത്ത്‌ ഇപ്പോള്‍ 57 രൂപ ആയി. യുറോ ക്രൈസിസ് കാരണം പലരും നിക്ഷേപങ്ങള്‍ യുറോയില്‍ നിന്ന് ഡോളര്‍ ലേക്ക്‌ മാറ്റി..നിക്ഷേപകര്‍ ഇന്ത്യയില്‍നിന്നു ഒഴിവായി തുടങ്ങി...ഗവണ്മെന്റ് സമ്പാദിച്ചതിനെക്കള്‍ കൂടുതല്‍ ചെലവാക്കാന്‍ തുടങ്ങി.ജനങ്ങളുടെ കയ്യില്‍ പൈസ പെരുകി..ആഭ്യന്തരഉത്പാദനഗലും സാധനങ്ങളും കുറഞ്ഞു..
         ഇത്തരത്തില്‍ ഉള്ള പൈസ കയറ്റുമതി കുറയ്കുകയും ഇറക്കുമതി കൂട്ടുകയും ചെയ്തു..ഓയില്‍ ഡോളറില്‍ മേടിക്കണം എന്നതിനാല്‍ ഓയില്‍ കമ്പനികള്‍ ഡോളര്‍ മേടിച്ചു കൂട്ടുകയും രൂപ വില്കുകയും ചെയുനതിനാല്‍ ഡോളറിനു ഡിമാന്‍ഡ് കൂടുകയും ചെയ്യുന്നു..അങ്ങനെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം കുറയുന്നു..ഇത്തരത്തില്‍ ഡോളറിനു വില കൂടിയത് പെട്രോളിന് വില കൂടാന്‍ ഇട ആയി..
     പെട്രോളിയം ഉല്പനങ്ങള്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാക്സ്‌ കൊടുക്കുന്ന ഒരു കൂട്ടര്‍ നമ്മള്‍ ഇന്ത്യക്കാര്‍ തന്നെയാണ്...ഒരു സാമ്പത്തിക വര്‍ഷം ഏകദേശം ഒരു ലക്ഷം രൂപ നികുതി ഇനത്തില്‍ കേന്ദ്രത്തിനു ലഭിക്കുമ്പോള്‍ അതിന്‍റെ പകുതി പോലും സബ്സിഡി ഇനത്തില്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നില്ല...നികുതി കുറയ്ക്കുക എന്നത് സര്‍ക്കാരിനു വലിയൊരു നഷ്ടം തന്നെ ആണ്..എന്നാല്‍  ഞങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് പച്ചക്കള്ളം പറയുന്ന ഓയില്‍ കമ്പനിക്കാര്‍ക്ക് സര്‍ക്കാര്‍ ഇഷ്ടാനുസരണം പെട്രോള്‍ വില കൂടാന്‍ അനുമതി നല്‍കി എന്ന് പറയുന്നതും മണ്ടത്തരം തന്നെ...പൊതുമേഖല സ്ഥാപനം ആയതിനാല്‍ തന്നെ ഫിനാന്‍സ് മിനിസ്റ്റര്‍ന്‍റെ സമ്മതതോടെ തന്നെയാന്നു വില കൂട്ടുന്നത്..അത് അന്നൌന്‍സ് ചെയുനത് ഓയില്‍ കമ്പനി അന്നെന്നു മാത്രം.
            സര്‍ക്കാര്‍ പറയുന്നത് എല്ലാം വിശ്വസിച്ചു യഥാസമയം നികുതി അടക്കുന്ന നമ്മളുടെ പണം രാഷ്ട്രീയക്കാര്‍ അഴിമതി നടത്തി പോക്കറ്റ്‌ നിറയ്ക്കുമ്പോള്‍ ഇവിടെ മണ്ടന്മാര്‍ ആവുന്നത് പാവം ജനങ്ങള്‍ തന്നെ..

dt 27-05-2012

Friday 18 May 2012

അമ്മികുട്ടിയും ചിരവയും എന്ന ബ്ലോഗിലേക്ക് എന്റെ കൂട്ടുകാര്‍ക്ക്‌ സ്വാഗതം...ബ്ലോഗ്‌ എഴുതി തുടങ്ങണം എന്ന എന്റെ സ്വപ്നം യഥാര്ത്യമായി......

കുലംകുത്തി കുലംകുത്തികളെ തിരിച്ചറിയുമ്പോള്‍.....


പാര്‍ട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും പതിയെ നാശത്തിലേക്ക് നയികുകയാണ് വി എസും
 പിണറായിയും ചെയ്ത കൊണ്ടിരിക്കുനത്ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും സമൂഹത്തിന്റെ നല്ലൊരു നാളേയ്ക്ക് അതി വിദൂരമായ വിപ്ലവത്തെ സ്വപ്നം കണ്ടിരിക്കുന    ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമാവുകയും അതവഴി അധികാരത്തില്‍ വരികയും പാവപെട്ട
അടിച്ചമാര്തപെട്ട ജനങ്ങളുടെ  പുരോഗതികായി   ഇടതുപക്ഷ ഭരണത്തിനു മാത്രമേ കഴിയു എന്ന് വിശ്വസിക്കുന്ന ഞാന്‍ ഉള്‍പടെ ഉള്ള അനേകം  അനുഭാവികളും പ്രവര്‍ത്തകരും ഇന്ന് ആശങ്കയില്‍ ആണ്.. ഒരു മുഖ്യമന്ത്രി എന്നാ നിലയില്‍ അനേകം വികസന ക്ഷേമ പ്രവത്തനങ്ങള്‍ ഏറ്റെടുത്ത വി എസ് എന്നാല്‍ ഇ.എം എസും നായനാരും ഇത് വരെ അഴിമതി ആരോപണങ്ങള്‍ക്കോ വ്യാപകമായ
വിവാദങ്ങള്‍ക്കും വിധേയര്‍  ആയിരുന്നില്ല.എനാല്‍ വി .എസ് സ്വന്തം മകന് വേണ്ടി അധികാര ധുര്‍വിനിയോകം നടത്തി എന്ന് ആരോപിക്കപെട്ടിരിക്കുന്നു,തന്റെ ബന്ധുവിന്നു ഭൂമി ദാനം ചെയ്തു എന്നും ആരോപിക്കപെട്ടിരിക്കുന്നു.അതിന്‍റെ യഥാര്‍ത്ഥ്യം കോടതി പിന്നീട്  തെളിയിക്കട്ടെ..

                                                         മുഖ്യമന്ത്രി ആയിരുന്ന കാലത്തേ വി.എസ് ന്‍റെ ചില  പ്രവര്‍ത്തനങ്ങള്‍ ഒരു ശരാശരി കമ്മ്യൂണിസ്റ്റ്‌കാരന്  അംഗീകരിക്കാം കഴിഞ്ഞിരുന്നില..മുന്‍പ് നായനാര്‍ ആദ്യം മുഖ്യമന്ത്രി ആയി അധികാരം ഏല്‍ക്കുന്ന സമയത്ത് ഗൌരിയമ്മയും വീ എസും പരസ്പരം അധികാരത്തിനു വേണ്ടി ചരട് വലിച്ചിരുന്നു എന്ന് സഖാവ ഈ എം എസ് പാര്‍ടി യോഗങ്ങളില്‍ പരോക്ഷമായി പറഞ്ഞതായി ഞാന്‍ എവടയോ കേട്ടിട്ടുണ്ട്.എന്നാല്‍ ഇരുവരുടെയും തല്പര്യഗല്‍ക് വിപരീതം ആയി നായനാര്‍ മുഖ്യമന്ത്രി ആയപ്പോ എല്ലാരും ഞെട്ടി.ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് വീ എസ് നടത്തിയ പത്ര സമേളനംത്തില്‍ താന്‍ ഉള്‍പടെ ഉള്ളവര്‍ ആന്നു സി.പി ഐ  യില്‍ നിന്ന് ഇറങ്ങി വന്നിട്ടാണ് പാര്‍ട്ടി ഉണ്ടാകിയത്‌ എന്ന്..ശരിയാണ് എന്നാല്‍ പിളര്പ്‌  ഉണ്ടായപ്പോള്‍ സി പി എം ന്റെ കൂടെ ജനലക്ഷങ്ങള്‍ അണിനിരനത് വി എസ് ന്റെ പവര്‍ മാത്രം കൊണ്ടല്ല എ.കെ.ജി യും  ജോതി ബസുവും പോലെയുള്ള ജനകീയര്‍ ആയ നേതാകന്മാര്‍ ഉണ്ടായിരുനത് കൊണ്ടാണ്ണ്‍ ............




                  ഒരു അസ്സെംബ്ലി മണ്ഡലത്തില്‍ ജയിക്കാന്‍ പോലും ഉള്ള പിന്തുന്ന വി.എസ് നു ഇല്ലായിരുന്നു എന്നതാന്നു സത്യം വി.എസ് ജയിക്കുമ്പോ എല്‍.ഡി.എഫ് തോല്‍ക്കുന്നു എല്‍.ഡി.എഫ് ജയിക്കുമ്പോ വി.എസ് തോല്‍ക്കുന്നു തുടങ്ങ്യ
സമവാക്ക്യങ്ങള്‍ പിന്നീട് രൂപപെട്ടു.പാര്‍ട്ടി യോഗങ്ങളില്‍ ആരോപിക്കേണ്ട ആരോപനങ്ങള്ളും അഭിപ്രയങ്ങല്ലും യോഗങ്ങള്ളില്‍ പറഞ്ഞു ഇറങ്ങി പോരെണ്ടുനതിന്നു പകരം പാര്‍ട്ടിയെ പരസ്യമായി  വെല്ലുവിള്ളിക്കുകയും പാര്‍ട്ടി സെക്രെടര്യെ ഡാങ്കെ യോട് ഉപമിക്കുകയും ചെയ്ത് യഥാര്‍ത്ഥത്തില്‍ ആരെ ആണ് വി.എസ് സഹായിക്കുനത് ...ഇതാണോ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ കാരന്റെ നയപരുപാടി ഇതൊകെ ഇടത്പക്ഷത്തെ തളര്‍ത്തുക അല്ലെ ചെയുനത്..രാഷ്ട്രീയ ആചാര്യന്‍ ആയ കരുണാകര പുത്രന് മാത്രമേ ഇത് മനസ്സിലായുള്ളൂ ..അത് കൊണ്ടാന്നു ശ്രീ.മുരളീധരന്‍ വി.എസ് നെ വിമര്‍ശിച്ചത്‌... ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ആയിരുന്ന സമയത്ത് പോലും വി,എസ് ന്നു പാര്‍ട്ടിയെ പുച്ഛം ആയിരുന്നു.ഒഞ്ചിയം സഖാകളെ തിരികെ കൊണ്ട് വരാന്‍ അദ്ധേഹം നിയോഗിക്കപെട്ടപോ ഒഞ്ചിയത് വന്നു വി.എസ് പറഞ്ഞത്‌ എന്താന്നു...?നിങ്ങള്‍ എല്ലാം തിരികെ വരണം എന്നാ അഭ്യര്‍ത്ഥന മാത്രം...യഥാര്‍ത്ഥത്തില്‍ അങ്ങേര്‍ വിചാരിച്ചാല്‍ കുറച്ചു പേരെ എങ്കിലും തിരികെ  കഴിയും ആയിരുനില്ലേ?
              
               
          എന്നാല്‍ അദ്ദേഹം ആ ദൌത്യത്തില്‍ നിന്ന് പരാജിതനായി മടങ്ങി.പുതിയ ഒരു നിര്‍ദേശം വയ്ക്കന്നോ കാര്യങ്ങള്‍ വിശദീകരിച്ചു മനസ്സിലാക്കാനോ കഴിഞ്ഞില്ല..ജനകീയ മുഖ്യമന്ത്രിയെക്കാളും ഒഞ്ചിയത്തെ ജനങ്ങള്‍ക്ക് വിശ്വാസം കര്‍മധീരനും സര്‍വോപരി ജനങ്ങളുടെ കണ്ണിലുണ്ണിയും ആയിരുന്ന സഖാവ് ടി.പി യെ ആയിരുന്നു.ടി.പി യെ വെട്ടി നുറുക്കിയതിന്നുപിന്നില്‍ സി.പി.എം തന്നെയാണ് എന്ന് നാട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും പ്രദേശത്തെ സി.പി.എം കാര്‍ക്കും വരെ അറിയാം..കൊലയാളികള്‍ക്ക്‌ കൊടുക്കാന്‍ ലക്ഷകണക്കിന് രൂപ പിണറായി ആണോ ജയരാജന്‍ ആണോ എന്നാന്നു സംശയം.പിരിവ്‌ നടത്തി ബക്കറ്റ്‌ നിറയ്കാനും പോക്കറ്റ്‌ നിറയ്ക്കാനും മാത്രം അറിയാവുന്ന ജില്ലാ കമ്മിറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും രൂപ ഉണ്ടാക്കാന്‍ പറ്റുമോ?...!!!..കൊലയ്ക്ക് ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങള്‍ നേരിടാനോ ഉള്ള ത്രാണി ജില്ലാ കമ്മിറ്റിക്ക്‌ ഉണ്ടോ?...ഇതൊകെ ആണ് എല്ലാവരുടെയും സംശയം..ഗുണ്ട നേതാവിന്‍റെ മകളുടെ കല്യാണവീട്ടില്‍ പോളിറ്റ്‌ ബ്യുറോ മെമ്പര്‍ ആയ കോടിയേരിക്ക്‌ എന്താ കാര്യം..ജയരാജിന് എന്താ കാര്യം..12 ലക്ഷം രൂപ അന്നത്രേ അന്ന് കല്യാണസഹായം കിട്ടിയത്‌.ഒരു ശരാശരി കുടുംബത്തിന്നു കിട്ടുന്നത് 1 ലക്ഷത്തില്‍ താഴെ ആണ്...





                   കൊലപതകത്തിന്റെ പ്രത്യേയ ശാസ്ത്രത്തില്‍ ആര്‍.എസ്.എസ് എന്നോ സി.പി.എം എന്നോ വ്യത്യാസം ഇല്ല..കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തിരുവോണദിവസം ഉച്ചയ്ക്ക് ആണ് ആര്‍.എസ്.എസ്.40 വെട്ടു വെട്ടിയത്...സഖാവ് മരിച്ചു എന്ന് കരുതി അക്രമിക്കള്‍ ഓടി രക്ഷപെട്ടു..എന്നാല്‍ ഭാഗ്യം കൊണ്ടും മനകരുത്തു കൊണ്ടും ജീവിതം തിരികെ കിട്ടി.ആ മനകരുത്ത് തന്നെ ആവാം രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഗൂഡാലോചന നടത്താനും കരുത്ത്‌ നല്‍കുന്നത്...ക്ലാസ്സ്‌ മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍പില്‍ വച്ച് ക്രൂരമായി യുവമോര്‍ച്ച നേതാവ്‌ ജയകൃഷ്ണന്‍ മാഷേ വെട്ടി നുറുക്കിയ നരഭോജികളെ മൊകേരി സഖാക്കള്‍ എന്ന് വിള്ളിക്കുകയും അവര്‍ക്ക് സ്വീകരണം നല്‍ക്കുകയും ചെയ്തവര്‍ ആണ് കണ്ണൂരിലെ പാര്‍ട്ടി നേതാകന്മാര്‍.ശുകൂര്‍നെയും കൊന്നത് സി.പി.എം ആണെന്ന് പ്രവര്‍ത്തകര്‍ വിശ്വസിച്ചു തുടങ്ങുമ്പോള്‍ ആണ്.ടി.പി കൊല്ലപെടുനത്.ടി.പി ക്ക് അനുശോചനം അറിയിക്കാന്‍ പോലും ചെയാതെ വീണ്ടും കുലംകുത്തി എന്ന് വിളിച്ചു പറയുന്ന  പിണറായിയെ കണ്ടു പ്രവര്‍ത്തകര്‍ പോലും ഞെട്ടി..രാഷ്ട്രീയ എതിരാളികളെ തെല്ല് പോലും ദയയും ബഹുമാനവും ഇല്ലാതെ വാക്കുകളില്‍ കൂടി ആക്രമിക്കുന്നതും ..എകാതിപതിയെ പോലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുംന്യായീകരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന നിഷ്ടൂരനായ ഒരു നേതാവിനെ പോലെ പിണറായി പ്രവര്‍ത്തിക്കുന്നു..



              ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവിന്‍റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ശക്തി അലാതെ മനുഷ്യതമോ ദയയോ നഷ്ടമായിരിക്കുന്നു ആദരനീയന്നും മുതിര്‍ന്ന നേതാവും ആയ മുഖ്യമന്ത്രി വേദിയില്‍ വരുമ്പോ പാര്‍ട്ടി നേതാക്കള്‍ എഴുനേറ്റ്‌ നില്ക്കുന്ന സമയത്ത് തെല്ല് ഭവ വ്യതാസവും ഇല്ലാതെ കസേരയില്‍ അമര്‍ന്നു ഇരുന്നു ജനലക്ഷങ്ങളുടെ മുന്‍പില്‍ ശക്തി തെളിയിച്ച പിണറായി തന്നെ ആണ് ഒരു ഉള്ളുപ്പും ഇലാതെ വര്‍ഗീയ വാദി ആയിരുന്ന മദനിയെ മണിക്കൂറുകള്‍ വെയിറ്റ് ചെയ്‌തതും മദനിക്ക്‌ കസേര ഒഴിഞ്ഞു കൊടുത്തതും....
                      

                യഥാര്‍ത്ഥത്തില്‍ ഇന്ന് ഇടത്പക്ഷംവലിയ ഒരു പ്രധിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുകയാന്നു..അതിന്നു തടസമായി മാറുന്നത് വി.എസും പിണറായും തന്നെ...ഈ പ്രശ്നങ്ങള്‍ എക്കാലവും നില നില്ക്കുന്ന പ്രശ്നങ്ങള്‍ അല്ല..അതിനേക്കാള്‍ വലിയ പ്രതിസന്ധി യു.ഡി.എഫ് നേരിടുന്നു.ആഭ്യന്തര ,സമുദായ പ്രശ്നങ്ങളും അഞ്ചാം മന്ത്രി വിവാദങ്ങളും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളും ഇവിട ആരും ചര്‍ച്ച ചെയുന്നില്ല..ഇടത് പക്ഷത്തെ അവലോകനം ചെയുന്ന എല്ലാവരും തന്നെ വി.എസ് പിണറായി പക്ഷങ്ങളുടെ കലഹങ്ങളിലും പ്രസ്തവനകളിലും മാത്രം ഒതുങ്ങുന്നു.
                       


             ഈ ഒരു ദുര്യവസ്ഥ തന്നെ ആണ് പാര്‍ട്ടി നേരിടുന്ന പ്രശ്നം..പിണറായി പക്ഷക്കാരായ പ്രായോഗിക കമ്മ്യൂണിസ്റ്റ്‌ക്കാരും വി.എസ് പക്ഷക്കാരായ പാരമ്പര്യ കമ്മ്യൂണിസ്റ്റ്‌ക്കാരും തമ്മില്‍ ഉള്ള യുദ്ധം.... ഇടത്പക്ഷത്തില്‍ വിശ്വാസം അര്‍പിക്കുന്ന ഏതൊരാളും ഈ യുദ്ധത്തില്‍ പങ്ക് ചേരുകയും പക്ഷം ചേരുകയും ചെയുമ്പോ വലത്പക്ഷത്തിന് തന്നെയാണ് നേട്ടങ്ങള്‍ ...പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഭാഹ്യമായി അവലോകനം ചെയുന്നതിനു പകരം ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും അന്ധമായി നേതാക്കള്‍ക്ക്‌ ഇങ്കുലാബ് വിളിച്ചു പക്ഷം ചേര്‍ന്ന് പ്രവര്ത്തിക്കുന്നവര്‍ തന്നെയാണ് കുലംകുത്തികള്‍ എന്ന്....യഥാര്‍ത്ഥത്തില്‍ പറയുകയാണ് എങ്കില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും കുലംകുത്തികള്‍ തന്നെയെന്ന്‌....
.