പാര്‍ട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും പതിയെ നാശത്തിലേക്ക് നയികുകയാണ് വി എസും
പിണറായിയും ചെയ്ത കൊണ്ടിരിക്കുനത്ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും സമൂഹത്തിന്റെ നല്ലൊരു നാളേയ്ക്ക് അതി വിദൂരമായ വിപ്ലവത്തെ സ്വപ്നം കണ്ടിരിക്കുന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമാവുകയും അതവഴി അധികാരത്തില്‍ വരികയും പാവപെട്ട
അടിച്ചമാര്തപെട്ട ജനങ്ങളുടെ പുരോഗതികായി ഇടതുപക്ഷ ഭരണത്തിനു മാത്രമേ കഴിയു എന്ന് വിശ്വസിക്കുന്ന ഞാന്‍ ഉള്‍പടെ ഉള്ള അനേകം അനുഭാവികളും പ്രവര്‍ത്തകരും ഇന്ന് ആശങ്കയില്‍ ആണ്.. ഒരു മുഖ്യമന്ത്രി എന്നാ നിലയില്‍ അനേകം വികസന ക്ഷേമ പ്രവത്തനങ്ങള്‍ ഏറ്റെടുത്ത വി എസ് എന്നാല്‍ ഇ.എം എസും നായനാരും ഇത് വരെ അഴിമതി ആരോപണങ്ങള്‍ക്കോ വ്യാപകമായ
വിവാദങ്ങള്‍ക്കും വിധേയര്‍ ആയിരുന്നില്ല.എനാല്‍ വി .എസ് സ്വന്തം മകന് വേണ്ടി അധികാര ധുര്‍വിനിയോകം നടത്തി എന്ന് ആരോപിക്കപെട്ടിരിക്കുന്നു,തന്റെ ബന്ധുവിന്നു ഭൂമി ദാനം ചെയ്തു എന്നും ആരോപിക്കപെട്ടിരിക്കുന്നു.അതിന്‍റെ യഥാര്‍ത്ഥ്യം കോടതി പിന്നീട് തെളിയിക്കട്ടെ..
മുഖ്യമന്ത്രി ആയിരുന്ന കാലത്തേ വി.എസ് ന്‍റെ ചില പ്രവര്‍ത്തനങ്ങള്‍ ഒരു ശരാശരി കമ്മ്യൂണിസ്റ്റ്‌കാരന് അംഗീകരിക്കാം കഴിഞ്ഞിരുന്നില..മുന്‍പ് നായനാര്‍ ആദ്യം മുഖ്യമന്ത്രി ആയി അധികാരം ഏല്‍ക്കുന്ന സമയത്ത് ഗൌരിയമ്മയും വീ എസും പരസ്പരം അധികാരത്തിനു വേണ്ടി ചരട് വലിച്ചിരുന്നു എന്ന് സഖാവ ഈ എം എസ് പാര്‍ടി യോഗങ്ങളില്‍ പരോക്ഷമായി പറഞ്ഞതായി ഞാന്‍ എവടയോ കേട്ടിട്ടുണ്ട്.എന്നാല്‍ ഇരുവരുടെയും തല്പര്യഗല്‍ക് വിപരീതം ആയി നായനാര്‍ മുഖ്യമന്ത്രി ആയപ്പോ എല്ലാരും ഞെട്ടി.ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് വീ എസ് നടത്തിയ പത്ര സമേളനംത്തില്‍ താന്‍ ഉള്‍പടെ ഉള്ളവര്‍ ആന്നു സി.പി ഐ യില്‍ നിന്ന് ഇറങ്ങി വന്നിട്ടാണ് പാര്‍ട്ടി ഉണ്ടാകിയത് എന്ന്..ശരിയാണ് എന്നാല്‍ പിളര്പ് ഉണ്ടായപ്പോള്‍ സി പി എം ന്റെ കൂടെ ജനലക്ഷങ്ങള്‍ അണിനിരനത് വി എസ് ന്റെ പവര്‍ മാത്രം കൊണ്ടല്ല എ.കെ.ജി യും ജോതി ബസുവും പോലെയുള്ള
ജനകീയര്‍ ആയ നേതാകന്മാര്‍ ഉണ്ടായിരുനത് കൊണ്ടാണ്ണ്‍ ............
ഒരു അസ്സെംബ്ലി മണ്ഡലത്തില്‍ ജയിക്കാന്‍ പോലും ഉള്ള പിന്തുന്ന വി.എസ് നു ഇല്ലായിരുന്നു എന്നതാന്നു സത്യം വി.എസ് ജയിക്കുമ്പോ എല്‍.ഡി.എഫ് തോല്‍ക്കുന്നു എല്‍.ഡി.എഫ് ജയിക്കുമ്പോ വി.എസ് തോല്‍ക്കുന്നു തുടങ്ങ്യ
ഒരു അസ്സെംബ്ലി മണ്ഡലത്തില്‍ ജയിക്കാന്‍ പോലും ഉള്ള പിന്തുന്ന വി.എസ് നു ഇല്ലായിരുന്നു എന്നതാന്നു സത്യം വി.എസ് ജയിക്കുമ്പോ എല്‍.ഡി.എഫ് തോല്‍ക്കുന്നു എല്‍.ഡി.എഫ് ജയിക്കുമ്പോ വി.എസ് തോല്‍ക്കുന്നു തുടങ്ങ്യ
സമവാക്ക്യങ്ങള്‍ പിന്നീട് രൂപപെട്ടു.പാര്‍ട്ടി യോഗങ്ങളില്‍ ആരോപിക്കേണ്ട
ആരോപനങ്ങള്ളും അഭിപ്രയങ്ങല്ലും യോഗങ്ങള്ളില്‍ പറഞ്ഞു ഇറങ്ങി പോരെണ്ടുനതിന്നു പകരം
പാര്‍ട്ടിയെ പരസ്യമായി
വെല്ലുവിള്ളിക്കുകയും പാര്‍ട്ടി സെക്രെടര്യെ ഡാങ്കെ യോട് ഉപമിക്കുകയും
ചെയ്ത് യഥാര്‍ത്ഥത്തില്‍ ആരെ ആണ് വി.എസ് സഹായിക്കുനത് ...ഇതാണോ ഒരു യഥാര്‍ത്ഥ
കമ്മ്യൂണിസ്റ്റ് കാരന്റെ നയപരുപാടി ഇതൊകെ ഇടത്പക്ഷത്തെ തളര്‍ത്തുക അല്ലെ
ചെയുനത്..രാഷ്ട്രീയ ആചാര്യന്‍ ആയ കരുണാകര പുത്രന് മാത്രമേ ഇത് മനസ്സിലായുള്ളൂ
..അത് കൊണ്ടാന്നു ശ്രീ.മുരളീധരന്‍ വി.എസ് നെ വിമര്‍ശിച്ചത്... ഒരു മുഖ്യമന്ത്രി
എന്ന നിലയില്‍ ആയിരുന്ന സമയത്ത് പോലും വി,എസ് ന്നു പാര്‍ട്ടിയെ പുച്ഛം
ആയിരുന്നു.ഒഞ്ചിയം സഖാകളെ തിരികെ കൊണ്ട് വരാന്‍ അദ്ധേഹം നിയോഗിക്കപെട്ടപോ ഒഞ്ചിയത്
വന്നു വി.എസ് പറഞ്ഞത് എന്താന്നു...?നിങ്ങള്‍ എല്ലാം തിരികെ വരണം എന്നാ അഭ്യര്‍ത്ഥന
മാത്രം...യഥാര്‍ത്ഥത്തില്‍ അങ്ങേര്‍ വിചാരിച്ചാല്‍ കുറച്ചു പേരെ എങ്കിലും തിരികെ കഴിയും ആയിരുനില്ലേ?
എന്നാല്‍ അദ്ദേഹം ആ ദൌത്യത്തില്‍ നിന്ന് പരാജിതനായി മടങ്ങി.പുതിയ ഒരു നിര്‍ദേശം വയ്ക്കന്നോ കാര്യങ്ങള്‍ വിശദീകരിച്ചു മനസ്സിലാക്കാനോ കഴിഞ്ഞില്ല..ജനകീയ മുഖ്യമന്ത്രിയെക്കാളും ഒഞ്ചിയത്തെ ജനങ്ങള്‍ക്ക് വിശ്വാസം കര്‍മധീരനും സര്‍വോപരി ജനങ്ങളുടെ കണ്ണിലുണ്ണിയും ആയിരുന്ന സഖാവ് ടി.പി യെ ആയിരുന്നു.ടി.പി യെ വെട്ടി നുറുക്കിയതിന്നുപിന്നില്‍ സി.പി.എം തന്നെയാണ് എന്ന് നാട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും പ്രദേശത്തെ സി.പി.എം കാര്‍ക്കും വരെ അറിയാം..കൊലയാളികള്‍ക്ക് കൊടുക്കാന്‍ ലക്ഷകണക്കിന് രൂപ പിണറായി ആണോ ജയരാജന്‍ ആണോ എന്നാന്നു സംശയം.പിരിവ് നടത്തി ബക്കറ്റ് നിറയ്കാനും പോക്കറ്റ് നിറയ്ക്കാനും മാത്രം അറിയാവുന്ന ജില്ലാ കമ്മിറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും രൂപ ഉണ്ടാക്കാന്‍ പറ്റുമോ?...!!!..കൊലയ്ക്ക് ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങള്‍ നേരിടാനോ ഉള്ള ത്രാണി ജില്ലാ കമ്മിറ്റിക്ക് ഉണ്ടോ?...ഇതൊകെ ആണ് എല്ലാവരുടെയും സംശയം..ഗുണ്ട നേതാവിന്‍റെ മകളുടെ കല്യാണവീട്ടില്‍ പോളിറ്റ് ബ്യുറോ മെമ്പര്‍ ആയ കോടിയേരിക്ക് എന്താ കാര്യം..ജയരാജിന് എന്താ കാര്യം..12 ലക്ഷം രൂപ അന്നത്രേ അന്ന് കല്യാണസഹായം കിട്ടിയത്.ഒരു ശരാശരി കുടുംബത്തിന്നു കിട്ടുന്നത് 1 ലക്ഷത്തില്‍ താഴെ ആണ്...
കൊലപതകത്തിന്റെ പ്രത്യേയ ശാസ്ത്രത്തില്‍ ആര്‍.എസ്.എസ് എന്നോ സി.പി.എം എന്നോ വ്യത്യാസം ഇല്ല..കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തിരുവോണദിവസം ഉച്ചയ്ക്ക് ആണ് ആര്‍.എസ്.എസ്.40 വെട്ടു വെട്ടിയത്...സഖാവ് മരിച്ചു എന്ന് കരുതി അക്രമിക്കള്‍ ഓടി രക്ഷപെട്ടു..എന്നാല്‍ ഭാഗ്യം കൊണ്ടും മനകരുത്തു കൊണ്ടും ജീവിതം തിരികെ കിട്ടി.ആ മനകരുത്ത് തന്നെ ആവാം രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഗൂഡാലോചന നടത്താനും കരുത്ത് നല്‍കുന്നത്...ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വച്ച് ക്രൂരമായി യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാഷേ വെട്ടി നുറുക്കിയ നരഭോജികളെ മൊകേരി സഖാക്കള്‍ എന്ന് വിള്ളിക്കുകയും അവര്‍ക്ക് സ്വീകരണം നല്‍ക്കുകയും ചെയ്തവര്‍ ആണ് കണ്ണൂരിലെ പാര്‍ട്ടി നേതാകന്മാര്‍.ശുകൂര്‍നെയും കൊന്നത് സി.പി.എം ആണെന്ന് പ്രവര്‍ത്തകര്‍ വിശ്വസിച്ചു തുടങ്ങുമ്പോള്‍ ആണ്.ടി.പി കൊല്ലപെടുനത്.ടി.പി ക്ക് അനുശോചനം അറിയിക്കാന്‍ പോലും ചെയാതെ വീണ്ടും കുലംകുത്തി എന്ന് വിളിച്ചു പറയുന്ന പിണറായിയെ കണ്ടു പ്രവര്‍ത്തകര്‍ പോലും ഞെട്ടി..രാഷ്ട്രീയ എതിരാളികളെ തെല്ല് പോലും ദയയും ബഹുമാനവും ഇല്ലാതെ വാക്കുകളില്‍ കൂടി ആക്രമിക്കുന്നതും ..എകാതിപതിയെ പോലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുംന്യായീകരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന നിഷ്ടൂരനായ ഒരു നേതാവിനെ പോലെ പിണറായി പ്രവര്‍ത്തിക്കുന്നു..
ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവിന്‍റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ശക്തി അലാതെ മനുഷ്യതമോ ദയയോ നഷ്ടമായിരിക്കുന്നു ആദരനീയന്നും മുതിര്‍ന്ന നേതാവും ആയ മുഖ്യമന്ത്രി വേദിയില്‍ വരുമ്പോ പാര്‍ട്ടി നേതാക്കള്‍ എഴുനേറ്റ് നില്ക്കുന്ന സമയത്ത് തെല്ല് ഭവ വ്യതാസവും ഇല്ലാതെ കസേരയില്‍ അമര്‍ന്നു ഇരുന്നു ജനലക്ഷങ്ങളുടെ മുന്‍പില്‍ ശക്തി തെളിയിച്ച പിണറായി തന്നെ ആണ് ഒരു ഉള്ളുപ്പും ഇലാതെ വര്‍ഗീയ വാദി ആയിരുന്ന മദനിയെ മണിക്കൂറുകള്‍ വെയിറ്റ് ചെയ്‌തതും മദനിക്ക് കസേര ഒഴിഞ്ഞു കൊടുത്തതും....
യഥാര്‍ത്ഥത്തില്‍ ഇന്ന് ഇടത്പക്ഷംവലിയ ഒരു പ്രധിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുകയാന്നു..അതിന്നു തടസമായി മാറുന്നത് വി.എസും പിണറായും തന്നെ...ഈ പ്രശ്നങ്ങള്‍ എക്കാലവും നില നില്ക്കുന്ന പ്രശ്നങ്ങള്‍ അല്ല..അതിനേക്കാള്‍ വലിയ പ്രതിസന്ധി യു.ഡി.എഫ് നേരിടുന്നു.ആഭ്യന്തര ,സമുദായ പ്രശ്നങ്ങളും അഞ്ചാം മന്ത്രി വിവാദങ്ങളും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളും ഇവിട ആരും ചര്‍ച്ച ചെയുന്നില്ല..ഇടത് പക്ഷത്തെ അവലോകനം ചെയുന്ന എല്ലാവരും തന്നെ വി.എസ് പിണറായി പക്ഷങ്ങളുടെ കലഹങ്ങളിലും പ്രസ്തവനകളിലും മാത്രം ഒതുങ്ങുന്നു.
ഈ ഒരു ദുര്യവസ്ഥ തന്നെ ആണ് പാര്‍ട്ടി നേരിടുന്ന പ്രശ്നം..പിണറായി പക്ഷക്കാരായ പ്രായോഗിക കമ്മ്യൂണിസ്റ്റ്‌ക്കാരും വി.എസ് പക്ഷക്കാരായ പാരമ്പര്യ കമ്മ്യൂണിസ്റ്റ്‌ക്കാരും തമ്മില്‍ ഉള്ള യുദ്ധം.... ഇടത്പക്ഷത്തില്‍ വിശ്വാസം അര്‍പിക്കുന്ന ഏതൊരാളും ഈ യുദ്ധത്തില്‍ പങ്ക് ചേരുകയും പക്ഷം ചേരുകയും ചെയുമ്പോ വലത്പക്ഷത്തിന് തന്നെയാണ് നേട്ടങ്ങള്‍ ...പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഭാഹ്യമായി അവലോകനം ചെയുന്നതിനു പകരം ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും അന്ധമായി നേതാക്കള്‍ക്ക് ഇങ്കുലാബ് വിളിച്ചു പക്ഷം ചേര്‍ന്ന് പ്രവര്ത്തിക്കുന്നവര്‍ തന്നെയാണ് കുലംകുത്തികള്‍ എന്ന്....യഥാര്‍ത്ഥത്തില്‍ പറയുകയാണ് എങ്കില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും കുലംകുത്തികള്‍ തന്നെയെന്ന്....
.
well said
ReplyDelete